video
play-sharp-fill

ഒറ്റദിവസം കൊണ്ട് 17 സെന്റിമീറ്റർ വരെ..! കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ; കോട്ടയത്ത്‌ ലഭിച്ചത് 7 സെന്റീമീറ്റർ

ഒറ്റദിവസം കൊണ്ട് 17 സെന്റിമീറ്റർ വരെ..! കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ; കോട്ടയത്ത്‌ ലഭിച്ചത് 7 സെന്റീമീറ്റർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ. വടക്കന്‍ ജില്ലകളിലാണു കൂടുതല്‍ മഴ ലഭിച്ചത്.

കാസര്‍കോട് ബായാറില്‍ 24 മണിക്കൂറിനിടെ 17 സെന്റിമീറ്ററും എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ 16 സെന്റിമീറ്ററും മഴ പെയ്തതായി കാലാവസ്ഥ വകുപ്പിന്റെ മാപിനികളില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 7 സെന്റിമീറ്റര്‍ പെയ്താല്‍ പോലും ശക്തമായ മഴയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ വിമാനത്താവളത്തിലും മട്ടന്നൂരിലും 15 സെന്റിമീറ്റര്‍ വീതം, കണ്ണൂര്‍ നഗരത്തിലും തളിപ്പറമ്പിലും പൊന്നാനിയിലും 14 സെന്റിമീറ്റര്‍ വീതം, ഇരിക്കൂറില്‍ 12 സെന്റിമീറ്റര്‍, കാസര്‍കോട്ടെ കുഡ്ലുവില്‍ 11 സെന്റിമീറ്റര്‍, പാലക്കാട്ടെ തൃത്താലയില്‍ 10 സെന്റിമീറ്റര്‍, കാസര്‍കോട്ടെ ഹൊസ്ദുര്‍ഗില്‍ 9 സെന്റിമീറ്റര്‍, തിരുവനന്തപുരം വര്‍ക്കലയിലും മലപ്പുറം തവനൂരിലും 8 സെന്റിമീറ്റര്‍ വീതം, കോട്ടയം, പട്ടാമ്പി, പെരിന്തല്‍മണ്ണ, വടകര എന്നിവിടങ്ങളില്‍ 7 സെന്റിമീറ്റര്‍ വീതം എന്നിങ്ങനെ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.