video
play-sharp-fill

Tuesday, May 20, 2025
HomeMainമോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജി എസ്. സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും;...

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജി എസ്. സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. എസ് സുരേന്ദ്രനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും. സുരേന്ദ്രന്റെ വീട്ടിൽ വച്ച് മോൻസന് 25 ലക്ഷം കൈമാറിയെന്ന പരാതിക്കാരന്റെ മൊഴിയിൽ അടക്കം വ്യക്തത തേടുന്നതിനാണ് ചോദ്യം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേന്ദ്രന്‍ മോന്‍സന്റെ കയ്യില്‍ നിന്നും പണം കൈപറ്റിയെന്നും മോന്‍സന്റെ അക്കൗണ്ടില്‍ നിന്ന് സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നും പരാതിക്കാരന്‍ ഷമീര്‍ വെളിപ്പെടുത്തിയിരുന്നു.

പണം നല്‍കിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും ഇയാള്‍ പുറത്തുവിട്ടു. പല മേഖലയില്‍ നിന്നുള്ള ഉന്നതര്‍ പണം കൈപ്പറ്റിയതായി അക്കൗണ്ട് സ്റ്റേറ്റ്മെന്റിലുണ്ട്. കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്.

വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ദില്ലിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

മോൻസണ്‍ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments