video
play-sharp-fill

സ്വര്‍ണക്കടത്തുകേസിലും മോന്‍സണ്‍ മാവുങ്കലിന് ബന്ധം;  സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍;  ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി

സ്വര്‍ണക്കടത്തുകേസിലും മോന്‍സണ്‍ മാവുങ്കലിന് ബന്ധം; സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍; ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി

Spread the love

സ്വന്തം ലേഖിക

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍ മാവുങ്കലാണെന്ന് സൂചന.

തനിക്കുള്ള ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി വീട്ടില്‍ തന്നെ ഒളിത്താവളമൊരുക്കിയെന്നാണ് കരുതുന്നത്. സ്വപ്നയ്ക്കും സംഘത്തിനും പൊലീസില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നയും കൂട്ട‌രും കൊച്ചിയിലേക്ക് കടന്നെന്ന് മാദ്ധ്യമവാര്‍ത്ത വന്നപ്പോള്‍ നഗരത്തില്‍ പേരിനൊരു പരിശോധന നടത്താന്‍ മാത്രമാണ് കൊച്ചി സിറ്റി പൊലീസ് തയ്യാറായത്.
ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് റോഡില്‍ രാവും പകലും പൊലീസിന്റെ വ്യാപക പരിശോധനയുള്ളപ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച്‌ സ്വപ്നയും സംഘവും കടന്നത്.

ഒരു പേടിയും കൂടാതെ ഒളിവില്‍ പാര്‍ക്കാന്‍ കഴിയുന്ന സുരക്ഷിത താവളമാണ് മോന്‍സന്റെ വീട്.
അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സുരക്ഷാ ജീവനക്കാരുടെ വന്‍ പടയും എപ്പോഴും വീടിനുമുന്നിലുണ്ടാവും.

ഉന്നതങ്ങളില്‍ നിന്നുളള നിര്‍ദ്ദേശപ്രകാരം ബീറ്റ് ബോക്‌സ് അടക്കം മോന്‍സന്റെ വീടിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ സംശയം തോന്നിയാലും പൊലീസുകാര്‍ക്ക് ഇവിടേക്ക് കടന്നുവന്ന് പരിശോധന നടത്താനാവി​ല്ല.

മുന്‍ ഡിജിപിയോടുള്ള മോന്‍സന്റെ ബന്ധം പുറത്തുവന്നതോടെ സംശയം കൂടുതല്‍ ശക്തമാകുകയാണ്.