video
play-sharp-fill
മോനിപ്പള്ളി സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ തർക്കം: രണ്ടു സ്ഥാനാർത്ഥികൾ യു.ഡിഎഫിൽ നിന്ന് പത്രിക നൽകി

മോനിപ്പള്ളി സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ തർക്കം: രണ്ടു സ്ഥാനാർത്ഥികൾ യു.ഡിഎഫിൽ നിന്ന് പത്രിക നൽകി

സ്വന്തം ലേഖകൻ

കടുത്തുരുത്തി : മോനിപ്പള്ളി സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ തർക്കം തുടരുന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി സംവരണ സീറ്റിനെച്ചൊല്ലിയാണ് തർക്കം. സീറ്റ് വിഭജന ചർച്ചയിൽ സീറ്റ് കേരളാ കോണ്ഗ്രസിന് നൽകി. എന്നാൽ എസ്.സി സംവരണ സീറ്റിൽ സ്ഥാനാർഥിയെ കണ്ടെത്താൻ ജോസഫ് ഗ്രൂപ്പ് നെട്ടോട്ടത്തിൽ ആയിരുന്നു. ആദ്യം കൊണ്ടുവന്ന ബിജെപി കാരനെ പിൻവലിക്കേണ്ടി വന്നു.

ഇപ്പോൾ മജിൻ എന്ന സിപിഎം കാരനെ മാമ്മോദീസ മുക്കി പത്രിക കൊടുപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റും ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റുമായ വിഷ്ണു മോഹനുവേണ്ടി കോൺഗ്രസ് ഈ സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളുടയും അകമ്പടിയോടെ എത്തി വിഷ്ണു മോഹൻ ഉഴവൂർ ബി.ഡി.ഒ മുമ്പാകെ നോമിനേഷൻ നൽകി.

മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഇ.ജെ ആഗസ്തിയുടെ സമ്മർദ്ദത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചപ്പോൾ ബ്ലോക്ക് സീറ്റ് വിട്ടുനൽകിയ ധാരണ പാലിക്കാൻ ജോസഫ് ഗ്രൂപ്പ് തയ്യാറാകണം എന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

ജില്ലാ തലത്തിൽ പലവട്ടം ചർച്ച നടത്തിയിട്ടും തീരുമാനമായിട്ടില്ല. ബ്ലോക്കിൽ 7-6 എന്നാണ് കോൺഗ്രസ്- ജോസഫ് ധാരണ. ഒരു സീറ്റുപോലും വിട്ടുകൊടുക്കാനില്ല എന്ന പിടിവാശിയിലാണ് മോൻസ് ജോസഫ്. നിലവിൽ ജോസഫ് ഗ്രൂപ്പിന് ഉഴവൂർ ബ്ലോക്കിൽ ഒരംഗം പോലും ഇല്ല

മണ്ഡലത്തിൽ ഉണ്ടാക്കിയ ധാരണ രണ്ട് കെ.പി.സി.സി അംഗങ്ങളും ബ്ലോക്ക് പ്രെസിഡന്റുമാരും ചേർന്ന് അട്ടിമറിച്ചു എന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബ്ലോക്ക് തല സമവായക്കമ്മറ്റി വിളിച്ചുകൂട്ടാതെ തീരുമാനം എടുത്തു എന്നും ആരോപണം ഉണ്ട്.