video
play-sharp-fill
മാങ്ങാ മോഷണത്തിന് പിന്നാലെ  വീണ്ടും മോഷണക്കേസിൽ കുടുങ്ങി പൊലീസുകാരൻ; വ്യാപാര സ്ഥാപനത്തില്‍നിന്ന് 1000 രൂപ മോഷ്ടിച്ച ‘കള്ളനായ’ പൊലീസുകാരന്‍ തടിയൂരിയത് 40000 രൂപ നല്കി; പണപ്പെട്ടിയിൽ കൈയ്യിട്ടുവാരിയ ഉദ്യോ​ഗസ്ഥനെ നാട്ടുകാരുടെ സഹായത്തോടെയാണ് പീരുമേട് പാമ്പനാറിലെ കടയുടമ പിടികൂടിയത്

മാങ്ങാ മോഷണത്തിന് പിന്നാലെ വീണ്ടും മോഷണക്കേസിൽ കുടുങ്ങി പൊലീസുകാരൻ; വ്യാപാര സ്ഥാപനത്തില്‍നിന്ന് 1000 രൂപ മോഷ്ടിച്ച ‘കള്ളനായ’ പൊലീസുകാരന്‍ തടിയൂരിയത് 40000 രൂപ നല്കി; പണപ്പെട്ടിയിൽ കൈയ്യിട്ടുവാരിയ ഉദ്യോ​ഗസ്ഥനെ നാട്ടുകാരുടെ സഹായത്തോടെയാണ് പീരുമേട് പാമ്പനാറിലെ കടയുടമ പിടികൂടിയത്

നെടുങ്കണ്ടം: കാഞ്ഞിരപ്പള്ളിയിലെവ്യാപാര സ്ഥാപനത്തില്‍നിന്ന് മാങ്ങാമോഷണം നടത്തിയ പൊലീസുകാരന് പിന്നാലെ വീണ്ടും കാക്കിക്ക് നാണക്കേടുണ്ടാക്കുന്ന പ്രവർത്തിയുമായി മറ്റൊരു ഉദ്യോ​ഗസ്ഥൻ. പാമ്പനാര്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി.

സ്ഥാപനത്തില്‍നിന്ന് പൊലീസുകാരന്‍ 1000രൂപയാണ് മോഷ്ടിച്ചത്. കടയുടമ അറിയിച്ചതനുസരിച്ച്‌ നാട്ടുകാർ ഇദ്ദേഹത്തെ പിടിച്ചു നിര്‍ത്തിയതോടെ 40,000 രൂപ നഷ്ടപരിഹാരം നല്‍കി തടിയൂരി.

ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഈ കടയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. തുടർന്ന് കടയിലെ നിത്യ സന്ദർശകനായിരുന്നു ഉദ്യോ​ഗസ്ഥൻ. പൊലീസുകാരന്‍ വന്നു പോയിക്കഴിഞ്ഞാല്‍ പണപ്പെട്ടിയില്‍ പണം കുറയുന്നതായി സംശയം തോന്നിയ കടയുടമ ഇയാളെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കഴിഞ്ഞ 24ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് അസോ. ജില്ല ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍നിന്ന് കൈയിട്ടുവാരിയത്. സ്പെഷല്‍ ബ്രാഞ്ച് വിവരമറിഞ്ഞെങ്കിലും അവരും കേസ് ഒതുക്കിയതായി പറയുന്നു. ‘കള്ളനായ’ പൊലീസുകാരന്‍ ഇപ്പോള്‍ ശബരിമല സ്പെഷല്‍ ഡ്യൂട്ടിയിലാണ്. കടയിലെ നിത്യസന്ദര്‍ശകനാണ് പൊലീസുകാരന്‍. അന്നുമുതലാണ് ഇയാള്‍ സ്ഥിരം സന്ദര്‍ശകനായത്.

പതിവുപോലെ കടയിലെത്തിയ പൊലീസുകാരന്‍ സോഡ നാരങ്ങ വെള്ളം ഓര്‍ഡര്‍ ചെയ്തു. ഉടമ നാരങ്ങവെള്ളം എടുക്കുന്നതിനിടെ പതിവുപോലെ പണപ്പെട്ടിയില്‍നിന്ന് 1000 രൂപ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്നാണ് കള്ളനെ കൈയോടെ പിടികൂടിയത്.