കോട്ടയം കറുകച്ചാലിൽ വ്യാപാരിയെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി നാല്‍പതിനായിരം രൂപ തട്ടിയെടുത്തു ; ബൈക്കിലെത്തിയ സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ
കറുകച്ചാല്‍: ബൈക്കിലെത്തിയ സംഘം വ്യാപാരിയെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി നാല്‍പതിനായിരം രൂപ തട്ടിയെടുത്തു. സാധനങ്ങള്‍ കടയിലെത്തിച്ചു നല്‍കുന്ന മൊത്തവ്യാപാരിയായ വാകത്താനം പണിക്കപ്പുരയിടം വീട്ടില്‍ ബെന്നി നൈനാന്റെ (53) കൈവശമുണ്ടായിരുന്ന കളക്ഷന്‍ തുകയാണ് തട്ടിയെടുത്തത്.

video
play-sharp-fill

ഇന്നലെ രാവിലെ 10.30 ഓടെ മുണ്ടത്താനം ഇടയിരിക്കപ്പുഴ റോഡില്‍ ഇലവുങ്കല്‍ ഭാഗത്തെ ആളൊഴിഞ്ഞ ഇടറോഡിലായിരുന്നു സംഭവം.

സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങള്‍ കടകളില്‍ മൊത്തവില്‍പന നടത്തുന്നയാളാണ് ബെന്നി. കങ്ങഴ ഇടയിരിക്കപ്പുഴ ഭാഗത്ത് കച്ചവടം നടത്തിയ ശേഷം മുണ്ടത്താനത്തേക്ക് എളുപ്പ മാര്‍ഗമായ ഇലവുങ്കല്‍ വഴി പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ആളൊഴിഞ്ഞ സ്ഥലത്ത് മുഖം മറച്ച്‌ ഹെല്‍മറ്റ് ധരിച്ച്‌ എത്തിയ രണ്ടു പേര്‍ ഓട്ടോറിക്ഷയ്ക്ക് മുന്‍പില്‍ ബൈക്ക് കുറുകെ നിര്‍ത്തിയ ശേഷം വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി ബാഗ് പിടിച്ചുവാങ്ങുകയായിരുന്നു.

തുടര്‍ന്ന് മുണ്ടത്താനം ഭാഗത്തേക്ക് രക്ഷപ്പെട്ടു. അക്രമികളെത്തിയ ബൈക്കിന് നമ്ബര്‍പ്ലേറ്റ് ഉണ്ടായിരുന്നില്ല. പണം നഷ്ടപ്പെട്ട ഉടന്‍ ബൈന്നി കറുകച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.

സി.സി.ടി. വി.ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മുന്‍പ് സമാന രീതിയില്‍ അക്രമണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.