video
play-sharp-fill
ഇതര സംസ്ഥാന തൊഴിലാളികളോടും ക്രൂരത, ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി  പണിയെടുപ്പിച്ചശേഷം മൊബൈലും പണവുമായി യുവാവ് മുങ്ങി; സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളോടും ക്രൂരത, ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണിയെടുപ്പിച്ചശേഷം മൊബൈലും പണവുമായി യുവാവ് മുങ്ങി; സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മലപ്പുറം : മലപ്പുറത്ത്‌ ഇതര സംസ്ഥാന തൊഴിലാളികളെ പറ്റിച്ച് മൊബൈലും പണവും കവർന്നു. ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണി എടുപ്പിച്ചതിന് ശേഷമാണ് കവർച്ച നടത്തിയത്. ജോലിയുണ്ടെന്ന് പറഞ്ഞു മൂന്നു യുവാക്കളെ ഒരു യുവാവ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. രാമപുരത്തെ ഉടമയില്ലാത്ത ഒരു വീട്ടിലാണ് ഇയാൾ തൊഴിലാളികളെ എത്തിച്ചത്. യുവാക്കളെ ജോലിക്ക് കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ഒഴിഞ്ഞ വീട്ടിൽ പണി നടക്കുന്നു എന്ന് നാട്ടുകാർ ഉടമയെ വിളിച്ചു അറിയിക്കുകയായിരിന്നു. ഒരു മാസമായി ജോലി ഇല്ലാത്ത തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചതെന്ന് വീടിന്റെ ഉടമ ഫിറോസ് ബാബു പറഞ്ഞു.

ഫിറോസ് ബാബു പൊലീസിൽ പരാതി നൽകിയിട്ടുണ്ട് . മൂന്ന് വ‍ർഷമായി ഒഴിഞ്ഞു കിടന്ന സ്ഥലത്തെത്തിച്ചാണ് കബളിപ്പിച്ചത്. മക്കരപ്പറമ്പ് ടൗണിൽ നിന്നാണ് ജോലി ഉണ്ടെന്ന് പറഞ്ഞ് മൂന്ന് കിലോമീറ്റ‌ർ അപ്പുറമുള്ള രാമപുരത്ത് എത്തിക്കുന്നത്. രണ്ട് മണിക്കൂറോളം പണിയെടുപ്പിച്ചു. മുകളിലത്തെ നിലയിലേക്ക് പറഞ്ഞയച്ചതിന് ശേഷമാണ് ഇവർ താഴെ വച്ചുപോയ ബാ​ഗിൽ നിന്ന് പണവും പേഴ്സും മൊബൈൽ ഫോണും കവ‍ർന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group