
തിരുവനന്തപുരം: പ്രയാഗ് രാജ്കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലേയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രണയസാഫല്യം. തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തല്‍ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ആണ് വരൻ.
ഇന്ന് രാവിലെയാണ് നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി മൊണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നാണ് മൊണാലിസയും ആണ്‍സുഹൃത്ത് ഫർമാനും എത്തിയത്. പൊലീസ് മൊണാലിസയെ ഫർമാനൊപ്പം അയക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തില്‍ അഭയം തേടി എത്തിയത്. കേരളത്തില്‍ വിവാഹം നടത്താനാണ് താത്പര്യമെന്ന് മൊണാലിസയും ഫർമാനും അറിയിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


