video
play-sharp-fill

ഹർത്താൽ: കേരളത്തെ ഒഴിവാക്കില്ല; തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ

ഹർത്താൽ: കേരളത്തെ ഒഴിവാക്കില്ല; തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്കെതിരെ തിങ്കളാഴ്ച നടത്തുന്ന ദേശീയ ഹർത്താലിൽനിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന്ന് ഇരു മുന്നണികളുടെയും നേതൃത്വം അറിയിച്ചു.പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഹർത്താൽ ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആഹ്വാനം. ദേശീയതലത്തിൽ കോൺഗ്രസ് രാവിലെ ഒൻപതു മുതൽ വൈകിട്ടു മൂന്നു വരെ ഭാരത് ബന്ദിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇടതു പാർട്ടികൾ സംയുക്തമായി ദേശീയ തലത്തിൽ നടത്തുന്ന ഹർത്താലിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ ആചരിക്കുന്നതെന്ന് ഇടതു മുന്നണി വ്യക്തമാക്കി.