
സ്വന്തം ലേഖകൻ
ഒടിയന്റെ വരവിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. മോഹൻലാലിനെ നായകനാക്കി വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഡിസംബർ 14ന് തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഒടിയനാകാൻ വേണ്ടി മോഹൻലാലിനെ കണ്ട കഥ പറയുകയാണ് സംവിധായകൻ.
ശ്രീകുമാർ മേനോനും തിരക്കഥാകൃത്ത് ഹരികൃഷ്ണനും ചേർന്നാണ് കഥ പറയാൻ മോഹൻലാലിന്റെ വീട്ടിൽ ചെല്ലുന്നത്. ലാലേട്ടൻ ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് കഥ കേൾക്കുകയാണ്. കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ കാലുകളിലെയും കൈകളിലെയും ചലനത്തിൽ നിന്നും മുഖഭാവത്തിൽ നിന്നും പുരികത്തിന്റെ ചെറിയ അനക്കങ്ങളിൽ നിന്നും അദ്ദേഹം അപ്പോൾ തന്നെ ഒടിയൻ മാണിക്യനിലേക്ക് പരകായപ്രവേശം നടത്തിയതായി തനിക്ക് മനസിലായെന്നാണ് ശ്രീകുമാർ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ഷോട്ട് തന്നെ അദ്ദേഹം മനോഹരമാക്കി. മോഹൻലാലിനെ അല്ല മറിച്ച് ഒടിയൻ മാണിക്യനെയാണ് ഞാൻ കണ്ടത്. അപ്പോൾ തന്നെ എഴുന്നേറ്റ് നിന്ന് തൊഴുതുവെന്ന് ശ്രീകുമാർ പറയുന്നു. ഒടിയൻ എന്ന സിനിമയിലെ അഭിനയത്തിന് 2018 ലെ ഇന്ത്യയിലെ എല്ലാ അവാർഡുകളും മോഹൻലാലിന് വന്ന് ചേർന്നാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും സംവിധായകൻ പറയുന്നു.
എന്നാൽ, ശ്രീകുമാർ മേനോന്റെ ഈ വാക്കുകൾ കുറച്ച് അമിത ആത്മവിശ്വാസമല്ലേ എന്നും ഒരു കൂട്ടർ ചോദിക്കുന്നുണ്ട്. ഒടിയന്റെ വരവിനായി കാത്തിരിക്കുന്നു എന്നത് നേര്, പക്ഷേ അതിനായി ഇങ്ങനെ തള്ളി മറിക്കണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.