video
play-sharp-fill

22 കിലോ ശരീരഭാരം കുറച്ച് മോഹന്‍ലാലിന്റെ മകള്‍; മ്യൂ തായ് പരിശീലിച്ചതാണ് കാരണമെന്ന് വിസ്മയ

22 കിലോ ശരീരഭാരം കുറച്ച് മോഹന്‍ലാലിന്റെ മകള്‍; മ്യൂ തായ് പരിശീലിച്ചതാണ് കാരണമെന്ന് വിസ്മയ

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ഇരുപത്തിരണ്ട് കിലോ ശരീരഭാരം കുറച്ച അനുഭവം പങ്ക് വച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. തായ്‌ലന്‍ഡില്‍ താമസിക്കുന്ന വിസ്മയ തായ് ആയോധനകലയായ മ്യൂ തായ് പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ട്രയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറഞ്ഞുള്ള കുറിപ്പ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെയിറ്റ് ലോസ് ജേര്‍ണി വളരെ മനോഹരമായ അനുഭവമായിരുന്നുവെന്ന് വിസ്മയ പറയുന്നു.

വിസ്മയയുടെ കുറിപ്പ് വായിക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തായലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് സംഭവിക്കുക എന്നറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുവേണ്ടി ഒന്നും ചെയ്യാതെ വര്‍ഷങ്ങള്‍ പാഴാക്കി. പടികള്‍ കയറുമ്പോള്‍ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോഴിതാ ഞാന്‍ 22 കിലോ കുറച്ചു. സത്യത്തില്‍ ഒരുപാട് സുഖം തോന്നുന്നു.

എന്തൊരു സാഹസികമായ യാത്രയായിരുന്നു ഇത്. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നതു മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നതും സൂര്യാസ്മയ നീന്തലുകളും ഒരു പോസ്റ്റ്കാര്‍ഡു പോലെ തോന്നിപ്പിക്കുന്നു. ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യവുമായിരുന്നില്ല. ദിവസത്തിലെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ നൂറു ശതമാനം പരിശ്രമവും എനിക്കായി നല്‍കി. എല്ലായ്‌പ്പോഴും പിന്തുണച്ചു. എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളില്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

ഭാരം കുറയ്ക്കുന്നതിലുപരി എനിക്ക് ഇവിടെ നിന്ന് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു, എന്നെ പുഷ് ചെയ്യാനും, ചെയ്യണമെന്നു പറയുന്നതിനേക്കാളും അത് പ്രാവര്‍ത്തികമാക്കാനും പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. തീര്‍ച്ചയായും ഞാന്‍ മടങ്ങിവരും! ‘ ഒരു കോടി നന്ദി…’