Spread the love

മലയാളികളുടെ പ്രിയനാടനാണ്  മോഹൻലാൽ എന്ന നമ്മുടെ സ്വന്തം ലാലേട്ടൻ. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.ഇപ്പോഴിതാ പത്മരാജന്റെ സിനിമകളെ കുറിച്ച്‌ മനസ് തുറക്കുകയാണ് അദ്ദേഹം.

video
play-sharp-fill

പത്മരാജന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ലായിരുന്നുവെന്ന് താരം പറഞ്ഞു. പത്മരാജന്റെ 80-ാം പിറന്നാളിനോട് അനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്മരാജന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ലായിരുന്നു. എന്നാല്‍ ദൈവാധീനം കൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ ഒന്നല്ല, അഞ്ച് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നു. 1986ല്‍ അദ്ദേഹം സംവിധാനം ചെയ്ത രണ്ട് സിനിമകളിലൂടെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ദേശാടനക്കിളി കരയാറില്ല, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രങ്ങളായിരുന്നു അത്.

സമൂഹ മാധ്യമങ്ങളിലൂടെയും സിനിമകളില്‍ പോലും ആഘോഷിക്കപ്പെട്ട, പിന്‍കാലങ്ങളില്‍ ക്ലാസ്സിക് ആണെന്ന് വാഴ്ത്തിയ ചിത്രമാണ് തൂവാനത്തുമ്ബികള്‍. ഇറങ്ങിയ കാലത്തേക്കാളും ആ സിനിമകള്‍ എല്ലാം ഇന്ന് ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അതാണ് ആ മഹാ പ്രതിഭയ്ക്ക് കാലം കാത്തുവെച്ച ദക്ഷിണ.

അതുപോലതന്നെ കാലത്തിന് മുമ്ബേ പിറന്ന ചിത്രങ്ങളായിരുന്നു സീസണും ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുമെല്ലാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. സോളമന്റെയും സോഫിയയുടെയും പ്രണയത്തെ മാത്രമല്ല, ക്ലാരയെയും മഴയെയും ജോണ്‍സണ്‍ മാഷിന്റെ സംഗീതവുമെല്ലാം എന്റെ മകളും മകനും അടങ്ങുന്ന തലമുറ ആരാധനയോടെ നോക്കുമ്ബോള്‍ അതിന്റെയൊക്കെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ചാരിതാര്‍ഥ്യമുണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.