
സ്വന്തം ലേഖകൻ
മലയാളി സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഓരോ പോസ്റ്റർ പുറത്തുവരുമ്പോൾ ആരാധകരുടെ പ്രതീക്ഷയും ഏറുകയാണ്. ഇപ്പോൾ പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനമായി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് വാലിബൻ അണിയറ പ്രവർത്തകർ.
പ്രേക്ഷകർക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചുകൊണ്ടാണ് പോസ്റ്റർ എത്തിയത്. ഒരു കൂട്ടം ആളുകൾക്കു നടുക്കായി ഇരിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്. ക്രിസ്മസ് ആശംസകൾ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ ഷെയർ ചെയ്തത്. സിനിമ റിലീസ് ചെയ്യാൻ 30 ദിവസം കൂടി മാത്രമാണുള്ളത്. 2024 ജനുവരി 25നാണ് ചിത്രം തിയറ്ററിൽ എത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തായാലും പോസ്റ്റർ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. തുടർച്ചയായ പരാജയങ്ങളിൽ നിന്നുമുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവാകും മലൈക്കോട്ടെ വാലിബൻ എന്നാണ് ആരാധകർ പറയുന്നത്. ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ മോഹൻലാലിന്റെ നേര് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.



