play-sharp-fill
24 ന്യൂസ് അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിന് നേരെ വ്യാപക സൈബര്‍ ആക്രമണം; ‘മഹാരാജാവേ നിങ്ങള്‍ പട്ടാപ്പകലും നഗ്‌നനാണ്’…എന്നു പറഞ്ഞു കൊണ്ട് അതിശക്തമായ ഭാഷയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഹാഷ്മിയുടെ ഇൻട്രോ. ഈ ഇൻട്രോ സൈബറിടത്തില്‍ വലിയ സ്വീകാര്യത കിട്ടുകയും, ഇതോടെ ഇടതു സൈബര്‍ കേന്ദ്രങ്ങള്‍ ഷാഷ്മിക്കെതിരെ രംഗത്തുവരുകയും ചെയ്തു.’ഇറച്ചിയില്‍ മണ്ണുപറ്റും’ എന്ന് സൈബര്‍ സഖാക്കളുടെ കൊലവിളി ഭീഷണി വന്നുവെന്ന് ഹാഷ്മി.

24 ന്യൂസ് അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിമിന് നേരെ വ്യാപക സൈബര്‍ ആക്രമണം; ‘മഹാരാജാവേ നിങ്ങള്‍ പട്ടാപ്പകലും നഗ്‌നനാണ്’…എന്നു പറഞ്ഞു കൊണ്ട് അതിശക്തമായ ഭാഷയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഹാഷ്മിയുടെ ഇൻട്രോ. ഈ ഇൻട്രോ സൈബറിടത്തില്‍ വലിയ സ്വീകാര്യത കിട്ടുകയും, ഇതോടെ ഇടതു സൈബര്‍ കേന്ദ്രങ്ങള്‍ ഷാഷ്മിക്കെതിരെ രംഗത്തുവരുകയും ചെയ്തു.’ഇറച്ചിയില്‍ മണ്ണുപറ്റും’ എന്ന് സൈബര്‍ സഖാക്കളുടെ കൊലവിളി ഭീഷണി വന്നുവെന്ന് ഹാഷ്മി.

 

കൊച്ചി: നവകേരള സദസ്സിനെതിരെ യൂത്ത് കോണ്‍ഗ്രസുകാരുടെ ഷൂവേറ് പ്രതിഷേധം റിപ്പോര്‍ട്ടു ചെയ്ത 24 ന്യൂസ് ചാനല്‍ പ്രതിനിധി ഗൂഢാലോചനാ കേസില്‍ പ്രതിയാക്കി പൊലീസ് കേസെടുത്തത് വിവാദമായിരുന്നുഇതില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചാനല്‍ പ്രതിധിനിയെയും കേസെടുത്തത് എന്നാണ് പൊലീസിന്റെ അവകാശവാദം. എന്നാല്‍ ചാനല്‍ അധികൃതര്‍ ഈ ആരോപണങ്ങളെല്ലാം തള്ളുകയും ചെയ്യുന്നു.

 

സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയൻ പ്രതിഷേധിക്കുകയും എഫ്.ഐ.ആര്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ഈ വിഷയത്തില്‍ 24 ന്യൂസ് ചാനലിനെതിരെ സൈബര്‍ സഖാക്കള്‍ കൂട്ടത്തോടെ തിരിഞ്ഞിട്ടുമുണ്ട്. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് 24 എൻകൗണ്ടറില്‍ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം പഞ്ച് ഡയലോഗുകള്‍ പറഞ്ഞു കൊണ്ട് രംഗത്തുവന്നതോടെയാണ് അദ്ദേഹവും നോട്ടപ്പുള്ളിയായത്. ‘മഹാരാജാവേ നിങ്ങള്‍ പട്ടാപ്പകലും നഗ്‌നനാണ്’…എന്നു പറഞ്ഞു കൊണ്ട് അതിശക്തമായ ഭാഷയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഹാഷ്മിയുടെ ഇൻട്രോ. ഈ ഇൻട്രോ സൈബറിടത്തില്‍ വലിയ സ്വീകാര്യത കിട്ടുകയും ചെയ്തു. ഇതോടയാണ് ഇടതു സൈബര്‍ കേന്ദ്രങ്ങള്‍ ഷാഷ്മിക്കെതിരെ രംഗത്തുവന്നത്.

 

ഇപ്പോല്‍ ഷാഹ്മിയെ കൊല്ലുമെന്ന ഭീഷണി പോലും സൈബറിടത്തിലൂടെ ലഭിച്ചുവെന്നാണ് ഹാഷ്മി ഇന്ന് ചാനല്‍ പരിപാടിക്കിടെ വ്യക്തമാക്കിയത്. കടുത്ത സൈബര്‍ ആക്രമണണാണ് നടക്കുന്നതെന്നും ഹാഷ്മി പറഞ്ഞു. ക്രിസ്മസ് തലേന്ന് ഫോണിലേക്ക് വന്ന നൂറുകണക്കിന് ഭീഷണി ഫോണ്‍കോളുകളും എത്തിയെന്നാണ് ഹാഷ്മി വെളിപ്പെടുത്തിയത്. ഇക്കൂട്ടത്തിലാണ് വധഭീഷണിയും എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കോമറേഡ്സ് പിജെ കണ്ണൂര്‍ എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജില്‍ നിന്ന് ഇറച്ചിയില്‍ മണ്ണുപറ്റും എന്നുള്ള കൊലവിളി സന്ദേശവും ഹാഷ്മിക്ക് വന്നിരിക്കുന്നത്. ഇക്കാര്യം ഹാഷ്മി തന്നെയാണ് വെളിപ്പെടുത്തിയത്. സിപിഐഎം ഇടവണ്ണ ലോക്കല്‍ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജില്‍ ഹാഷ്മി താജ് ഇബ്രാഹിമിന്റെ ഫോണ്‍ നമ്ബര്‍ പ്രചരിപ്പിച്ചാണ് തനിക്ക് നരെയുള്ള ഭീഷണിയുടെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു.

 

നൗഷാദ് എന്നയാളാണ് നമ്ബര്‍ പ്രചരിപ്പിച്ചത്. ‘ട്വന്റിഫോര്‍ ചാനലിലെ ഹാഷ്മിക്ക് നേരിട്ട് അഭിവാദ്യം അര്‍പ്പിക്കുന്നവര്‍ക്ക് ഈ നമ്ബരില്‍ ബന്ധപ്പെടാം’ എന്നതായിരുന്നു നമ്ബരിനൊപ്പമുള്ള പോസ്റ്റ്. പിന്നാലെ നൂറുകണക്കിന് ഭീഷണികോളുകള്‍ അര്‍ധരാത്രിയോടെ ഫോണിലേക്കെത്തി. ഇപ്പോഴും കോളുകള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ടെന്ന് അവതാരകൻ പറയുന്നു.

 

സിപിഐഎം സൈബര്‍ പോരാളികളുടെ നേതൃത്വത്തിലുള്ള പോരാളി ഷാജി എന്ന എഫ്ബി പേജിലും ഫോണ്‍ നമ്ബര്‍ പ്രചരിക്കുന്നുണ്ട്. തെറിവിളിയും കൊലവിളിയും അടങ്ങുന്ന സന്ദേശങ്ങളാണ് ഫോണിലേക്ക് വരുന്നതെന്നുമാണ് ഹാഷ്മി പറയുന്നത്.