
സൂപ്പർ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുണ്‍ മൂർത്തിയും, മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്. മലയാളികളുടെ പ്രിയതാരം മോഹൻലാലിനൊപ്പം നായികയായി എത്തുന്നത് എവെർഗ്രീൻ നായിക മീര ജാസ്മിൻ ആണ്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ആഷിക്ക് ഉസ്മാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
തരുണ്‍ മൂർത്തിയുടെ എല്ലാ ചിത്രങ്ങള്‍ക്കും എന്ന പോലെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന തിരക്കഥാ പൂജയോടയാണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നിവയാണ് തരുണിന്‍റെ മുൻ ചിത്രങ്ങള്‍.
ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാല്‍ പൊലീസ് കഥാപാത്രമായി എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. രതീഷ് രവിയുടേതാണ് തിരക്കഥ, സംഗീതം – ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം – ഷാജികുമാർ, എഡിറ്റിങ്- വിവേക്ഹർഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


