video
play-sharp-fill

മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകും; സീറ്റ് മോഹികൾ നെട്ടോട്ടത്തിൽ

മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകും; സീറ്റ് മോഹികൾ നെട്ടോട്ടത്തിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി നടൻ മോഹൻലാൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. ഇതു സംബന്ധമായി ആർ.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങൾ മോഹൻലാലുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരിയാണ് നിലവിൽ മോഹൻലാൽ. ആർ.എസ്.എസ് നേതാക്കൾ ഉൾപ്പെട്ട കമ്മറ്റിയിൽ ലാൽ പ്രവർത്തിക്കുന്നതിനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നിരുന്നെങ്കിലും ലാൽ നിലപാട് മാറ്റാൻ തയ്യാറായിരുന്നില്ല. ലോക് സഭ തിരഞ്ഞെടുപ്പിൽ ശശി തരൂർ ആയിരിക്കും കോൺഗ്രസ്സ് സ്ഥാനാർത്ഥിയെന്ന് ഉറപ്പായിരിക്കെ മോഹൻലാൽ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ തീ പാറുന്ന മത്സരമായിരിക്കും നടക്കുക. മോഹൻലാൽ രംഗത്തിറങ്ങിയാൽ കേരളത്തിൽ നിന്നും നിരവധി സീറ്റുകൾ നേടാൻ കഴിയുമെന്ന കണക്കു കൂട്ടലും ബി.ജെ.പിക്കുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ തന്നെ മാറ്റിമറിക്കാൻ അതുവഴി കഴിയുമെന്നാണ് സംഘ പരിവാർ കണക്കുകൂട്ടലത്രെ.
മോഹൻലാൽ മത്സരിച്ച് വിജയിച്ചാൽ കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി സ്ഥാനം നൽകാനും വീണ്ടും അധികാരത്തിൽ വന്നാൽ മോദി തയ്യാറായേക്കും. വാർത്തയോട് പ്രതികരിക്കാൻ നേതാക്കൾ ആരും ഇതുവരെ തയ്യാറായിട്ടില്ല. മോഹൻലാൽ നിലപാട് വ്യക്തമാക്കിയ ശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് ഇടത് – വലത് മുന്നണി നേതാക്കൾ. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മോഹൻലാലിന്റെ സാമൂഹ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പ്രചോദനമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ മോഹൻലാലിന്റെ ഫൗണ്ടേഷനിലൂടെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടകനായി പ്രധാനമന്ത്രി എത്തുമെന്നാണ് സൂചന.