play-sharp-fill
മോഹൻലാലിനെതിരെ നിയമനടപടി ആരംഭിച്ചു

മോഹൻലാലിനെതിരെ നിയമനടപടി ആരംഭിച്ചു

സ്വന്തം ലേഖകൻ

കണ്ണൂർ: എം.സി.ആറിന്റെ ബ്രാൻഡ് അംബാസിഡർ ആയ മോഹൻലാൽ അഭിനയിച്ച പരസ്യത്തിനെതിരെ ഖാദി ബോർഡ് നിയമനടപടികൾ ആരംഭിച്ചതായി വൈസ് ചെയർമാൻ ശോഭനാ ജോർജ്ജ്. ചർക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയാണ് മോഹൻലാൽ ദേശത്തിന്റെ പ്രതീകമായ ചർക്ക വെച്ച് പരസ്യം ചെയ്തതെന്ന് ശോഭനാ ജോർജ്ജ് ആരോപിച്ചു. എം.സി.ആറിന്റെ എല്ലാ ഉൽപ്പന്നങ്ങളും പവർ ലൂമിൽ നെയ്യുന്നതാണ്. എന്നാൽ പരസ്യത്തിൽ ചർക്ക കാണിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇന്ത്യയിൽ ഹാൻഡ് ലൂം ഉപയോഗിക്കുന്നത് ഖാദി മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനടപടി ആരംഭിച്ചത്.

യന്ത്രങ്ങളുടെ പേരിലുള്ള ഉത്പ്പന്നങ്ങൾ ഖാദിയുടെ പേരിൽ വിറ്റഴിക്കുന്ന പ്രവണത ഖാദി രംഗത്ത് വർദ്ധിച്ചു വരികയാണ്. ഈ പരസ്യത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ആദ്യപടിയായി വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിക്കുമെന്നും ശോഭനാ ജോർജ്ജ് പറഞ്ഞു. ഖാദി ബോർഡ് പുതുതായി വിപണിയിലിറക്കുന്ന സഖാവ് ഷർട്ടിനെ കുറിച്ച് വിമർശനങ്ങൾ ഉണ്ടായി. എന്നാൽ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും അത് ശ്രദ്ധിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തുവെന്നത് തന്നെയാണ് ആ പേര് കൊണ്ട് ഉദ്ദേശിച്ചതെന്നും അവർ പറഞ്ഞു. ഖാദി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ദിവസം 40 രൂപ മാത്രമാണ് വരുമാനം നൽകുന്നതെന്ന പ്രചരണം ശരിയല്ല. മിനിമം 287 രൂപ ഒരു തൊഴിലാളിക്ക് കിട്ടുന്നുണ്ടെന്നതോടൊപ്പം ക്ഷേമനിധി , ഇ എസ് ഐ ആനുകൂല്യങ്ങളും ലഭിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമാണെന്നും ശോഭനാജോർജ് കണ്ണൂരിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group