ഹർ ഘർ തിരം​ഗയിൽ പങ്കാളിയായി വീട്ടിൽ പതാക ഉയർത്തി മോഹൻലാൽ

ഹർ ഘർ തിരം​ഗയിൽ പങ്കാളിയായി വീട്ടിൽ പതാക ഉയർത്തി മോഹൻലാൽ

75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി മോഹൻലാൽ തന്‍റെ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്.  ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് താരം ദേശീയ പതാക ഉയർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ സ്വാതന്ത്ര്യദിനം വരെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. 20 കോടിയിലധികം വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 

ഇന്ന് മുതൽ സ്വാതന്ത്ര്യദിനം വരെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുക. സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിൽ ലഫ്റ്റനന്‍റ് ഗവർണർമാരും ചേർന്നാണ് പരിപാടി ഏകോപിപ്പിക്കുക. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group