video
play-sharp-fill
പത്താം ക്ലാസിൽ വച്ച് പഠനം ഉപേക്ഷിച്ച് മുടിവെട്ടുകാരനായി ; ഹെൽപ്പറായെത്തിയ ഉണ്ണി ഇപ്പോൾ ആസിഫ് അലി ഉൾപ്പടെയുള്ളവരുടെ പ്രിയ ഹെയർ സ്റ്റൈലിസ്റ്റ് : പുതുലുക്കിൽ ലാലേട്ടനെ മാറ്റിയപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി ഉണ്ണി

പത്താം ക്ലാസിൽ വച്ച് പഠനം ഉപേക്ഷിച്ച് മുടിവെട്ടുകാരനായി ; ഹെൽപ്പറായെത്തിയ ഉണ്ണി ഇപ്പോൾ ആസിഫ് അലി ഉൾപ്പടെയുള്ളവരുടെ പ്രിയ ഹെയർ സ്റ്റൈലിസ്റ്റ് : പുതുലുക്കിൽ ലാലേട്ടനെ മാറ്റിയപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി ഉണ്ണി

സ്വന്തം ലേഖകൻ

കൊച്ചി: മോഹൻലാൽ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറാലായി മാറിയിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ലുക്ക് വൈറലായപ്പോൾ ഒപ്പമുള്ള പയ്യനെയും സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകൾ തിരയുന്നുണ്ട്.

അങ്ങനെ പനമ്പള്ളി ടോണി ഗൈയിലെ ഉണ്ണിയാണ് മോഹൻലാലിനൊപ്പമുള്ള യുവാവ്. മോഹൻലാൽ നായകനായി എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ ഊട്ടി ഷെഡ്യൂൾ പൂർത്തിയായിയിരുന്നു ഊട്ടിയിൽ വച്ചു നടന്ന ഒരു പാട്ടിന്റെ ചിത്രീകരണത്തിനു ശേഷം ക്ലൈമാക്‌സ് ചിത്രീകരണത്തിനായി താരം കൊച്ചിയിലെത്തി. ഇതിനിടെയാണ് ഹെയർ സ്റ്റൈലിൽ ചെറിയ മാറ്റം വരുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താടിയും വെട്ടിയൊതുക്കി മാറ്റം വരുത്തിയതിന് ശേഷമാണ് മുടി ഉണ്ണിയ്‌ക്കൊപ്പം മോഹൻലാൽ ചിത്രമെടുത്തത്. ഇതാണ് ഫാൻസ് ഗ്രൂപ്പുകളിൽ ലാലിന്റെ പുതിയ ലുക്കായി നിറയുന്നത്. ടോണി ആൻഡ് ഗൈയിലെ ഹെയർ സ്‌റ്റൈലിസ്റ്റ് ഉണ്ണിയാണ് ചിത്രത്തിൽ ലാലിനൊപ്പമുള്ളത്.

പഠനത്തിൽ മിടുക്കനായിരുന്നില്ല ഹരി. അച്ഛൻ ഷിപ്പിങ് യാർഡിലെ ഡ്രൈവറും. പഠനം വേണ്ടെന്ന് വച്ച് മുടിവെട്ടുന്ന കല പഠിക്കാനാണ് ഉണ്ണി ഇറങ്ങിയത്. പലരോടൊപ്പം ഹെൽപ്പറായി നിൽക്കുന്നതിനിടെയിൽ മുടിവെട്ടിലെ തന്ത്രങ്ങളെല്ലാം പഠിച്ചു. പിന്നെ പല സ്ഥാപനങ്ങളിൽ പണിയെടുത്തു.

ഒടുവിൽ ടോണി ആൻഡ് ഗൈയിലെ ഹെയർ സ്‌റ്റൈലിസ്റ്റുമായി. നിരവധി സെലിബ്രട്ടികൾ ഉണ്ണിയുടെ കസ്റ്റമേഴ്‌സായിട്ടുണ്ട്. എങ്കിലും മോഹൻലാലിനെ പോലൊരു വ്യക്തിയെ ഹെയർ സ്‌റ്റൈൽ ചെയ്യാൻ കിട്ടുമെന്ന് ഉണ്ണി സ്വപ്‌നത്തിൽ പോലും കരുതിയില്ല. ഇതിനൊപ്പം ലാലിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന്റെ സന്തോഷം വേറെയും.

ലാലേട്ടന്റെ മുടി വെട്ടിയതും ഒതുക്കിയതുമെല്ലാം കരുതലോടെയായിരുന്നു. മനസ്സിലെ നായകനെ അടുത്ത് കിട്ടുന്നതും ആദ്യം. എല്ലാം കഴിഞ്ഞപ്പോൾ തീർത്തും സന്തോഷത്തിലായിരുന്നു ലാൽ-ഉണ്ണി  പ്രതികരിച്ചു. അതിന് ശേഷം ഫോട്ടോ എടുത്ത് മടക്കവും. ഫോട്ടോ വൈറലായപ്പോൾ ഉണ്ണി താരവുമായി. ആസിഫ് അലി
, ആഷിഖ് അബു, വിനായകൻ തുടങ്ങി സിനിമയിലെ പല പ്രമുഖരുടേയും സ്ഥിരം ഹെയർ സ്റ്റൈലിസ്റ്റാണ് ഉണ്ണിയെന്ന മിടുക്കൻ ഇന്ന്. പത്തു കൊല്ലമായി ഉണ്ണി ഹെയർ സ്റ്റൈൽ എന്ന കലയ്‌ക്കൊപ്പം യാത്ര ചെയ്യുകയാണ്.

മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ടോണി ഗൈ എന്ന ബ്രാൻഡിന്റെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് സ്ഥാപനം നടത്തുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും സമീറായിരുന്നു. പിന്നീട് ഇത് ഫാൻസ് ഗ്രൂപ്പുകൾ ഏറ്റെടുത്തു. പുതിയ ലുക്കിൽ ലാലേട്ടൻ എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ അവരുടെ പ്രഖ്യാപനവും അഘോഷവും.