video
play-sharp-fill
‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’; ഓര്‍മ്മപ്പെടുത്തലുമായി മോഹന്‍ലാല്‍; പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’; ഓര്‍മ്മപ്പെടുത്തലുമായി മോഹന്‍ലാല്‍; പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

സ്വന്തം ലേഖകന്‍

കൊച്ചി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി മോഹന്‍ലാല്‍.

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ സംഭാഷണം വച്ചുള്ള പോസ്റ്ററാണ് മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.’അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിനിന്റെ ഭാഗമായാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്.

മാസ്‌ക് ഉപയോഗിക്കാനും കൈ കഴുകാനും സാമൂഹിക അകലം പാലിക്കാനുമുള്ള ഹാഷ് ടാഗുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Tags :