video
play-sharp-fill
മോഹൻലാൽ ബിജെപിയിലേക്കോ….! സൂപ്പർതാരത്തെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ ചരടുവലിച്ച് നേതാക്കൾ

മോഹൻലാൽ ബിജെപിയിലേക്കോ….! സൂപ്പർതാരത്തെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ ചരടുവലിച്ച് നേതാക്കൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സൂപ്പർതാരം മോഹൻലാലിനെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ നീക്കവുമായി പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ. എന്നാൽ ബി ജെ പി നേതൃത്വത്തിന് പിടികൊടുക്കാൻ മോഹൻലാൽ ഇതുവരെ തയ്യാറായിട്ടില്ല.

നേരത്തെയും മോഹൻലാലിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുളള നീക്കം ബി ജെ പി നടത്തിയിരുന്നു. എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങാൻ താത്പര്യമില്ലെന്നായിരുന്നു അന്ന് മോഹൻലാൽ അറിയിച്ചിരുന്നു. അന്ന് അവസാനിച്ച ചർച്ചകൾക്കാണ് ഇന്നും വീണ്ടും ആരംഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് ഗോപിയെ ദേശീയ നേതൃത്വമാണ് പാർട്ടിയിലെത്തിച്ചത്. അതുപോലെ കേന്ദ്രനേതാക്കൾ വഴി മോഹൻലാലിനെ പാർട്ടിയിലെത്തിക്കാൻ കഴിയുമോയെന്നാണ് ബി ജെ പി നേതാക്കൾ ഇപ്പോൾ ആലോചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുളളവരുമായി നല്ല ബന്ധമാണ് താരത്തിനുളളത്. ഇത് ഉപയോഗപ്പെടുത്തി താരത്തെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുൻപായി മോഹൻലാൽ-അമിത്ഷാ കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങാൻ സാദ്ധ്യതയുണ്ടെന്നും ഇതിനുവേണ്ടിയുളള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ബി ജെ പി വൃത്തങ്ങൾ സൂചന നൽകുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി അമിത്ഷാ എത്തും. ഈ സമയത്ത് താരത്തിന്റെ കൂടി സൗകര്യം പരിഗണിച്ചാകും ചർച്ചയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുക.

മോഹൻലാലിനെ പോലെ ജനസ്വാധീനമുളള ഒരാൾ പാർട്ടിയിൽ വന്നാൽ മാത്രമേ കാര്യമുളളൂവെന്നാണ് വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം.മൂല്യമേറിയ താരങ്ങളിലൊരാളായ മോഹൻലാലിനെ തങ്ങളുടെ ക്യാമ്ബലേക്ക് എത്തിച്ചാൽ അത് ദക്ഷണേന്ത്യയിൽ തന്നെ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് ബി ജെ പി നേതാക്കൾ കരുതുന്നത്.