മോഹൻലാലിന് ആനക്കൊമ്പുകൾ പരമ്പരാഗതമായി ലഭിച്ചത് : വനം വകുപ്പ്
സ്വന്തം ലേഖകൻ
കൊച്ചി: അനധികൃതമായി ആനക്കൊമ്പ് കൈവശം
വച്ച കേസിൽ നടൻ മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്നും, നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
നടൻ അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ച കേസിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഇതിലാണ് വനംവകുപ്പ് വിശദീകരണം നൽകിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് മോഹൻലാൽ വീട്ടിൽ സൂക്ഷിച്ചുവെന്നാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനക്കൊമ്പുകൾ കൈവശം വച്ചതിനു കേസ് രജിസ്റ്റർ ചെയ്തശേഷം കാലങ്ങൾ കഴിഞ്ഞ് നാല് ആനക്കൊമ്പുകളുടേയും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിക്കൊണ്ടുള്ള പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസാണ് ഹർജി നൽകിയത്.
2012ൽ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.