ഒടിയനെതിരായ ആക്രമണം: ലക്ഷ്യം മോഹൻലാൽ തന്നെ; മോഹൻലാൽ ഫാൻസിൽ സിപിഎം സൈബർ ഗുണ്ടകളും; പിന്നിൽ ദിലീപും സിപിഎമ്മും
സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: ഒടിയനെതിരായ ആക്രമണത്തിന്റെ ലക്ഷ്യം മോഹൻലാൽ തന്നെയെന്ന സൂചനകൾ പുറത്തു വരുന്നു. ആക്രമണത്തിനു പിന്നിൽ സിപിഎമ്മിന്റെ സൈബർ ഗുണ്ടകളെന്ന സൂചന വ്യക്തമായി. സിപിഎമ്മിന്റെ സൈബർ ഗുണ്ടകളും, സിനിമാ താരം ദിലീപിന്റെ പിന്നിൽ അണി നിരന്നിരിക്കുന്ന ഒരു വിഭാഗവുമാണ് ആക്രമണത്തിനു നേതൃത്വം നൽകുന്നതെന്നതാണ് പ്രധാനമായും ലഭിക്കുന്ന സൂചന. ശ്രീകുമാർ മേനോനെ ചാരി മോഹൻ ലാലിനെ ആക്രമിക്കുന്നതിനും സിനിമയെ ഡീഗ്രേഡ് നൽകുന്നതിനുള്ള തന്ത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.
സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ സംഘടിതമായ ആക്രമണമാണ് സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടക്കുന്നത്. ഇത് ശ്രീകുമാർ മേനോനെതിരെയല്ല മറിച്ച് മോഹൻ ലാലിനെ തന്നെ ലക്ഷ്യമിട്ടാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ശ്രീകുമാർ മേനോന്റെ വാളിലെത്തി സംഘടിതമായി ആക്രമിക്കുന്നവരിൽ ഏറെപ്പേരും മോഹൽ ലാൽ ഫാൻസ് അസോസിയേഷനൊപ്പം സിപിഎമ്മിന്റെയും സജീവ പ്രവർത്തകരാണ്. ഇവരുടെയെല്ലാം പ്രൊഫൈലിൽ നിന്നും ഇത് വ്യക്തവുമാണ്.
ഇടയ്ക്കാലത്ത് ബിജെപിയുമായി അടുപ്പം കാണിച്ച മോഹൻലാലിനെ ഭീഷണിപ്പെടുത്താൻ കിട്ടിയ അവസരം സിപിഎം ഉപയോഗിക്കുകയാണെന്ന് വ്യക്തമാകുകയാണ് ഈ സൈബർ ആക്രമണത്തിലൂടെ. മോദിയുമായി നേരിട്ട് ചർച്ച നടത്തിയ മോഹൻലാൽ കേരളത്തിലെ ഏതെങ്കിലും ഒരു പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി എത്തുമെന്ന സാധ്യതകളും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും തള്ളിക്കളയാൻ തയ്യാറകാതിരുന്ന മോഹൻലാൽ, ആർഎസ്എസിന്റെ പരിപാടികളിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേയാണ് കേരളത്തിൽ രഹസ്യമായി എതിർക്കപ്പെടേണ്ടവരുടെ പട്ടികയൽ സിപിഎം മോഹൻ ലാലിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹൻലാൽ ബിജെപി ബന്ധം പരസ്യമാക്കിയ ശേഷമാണ് പല തവണ മോഹൻലാലിനു നേരെ ആക്രമണം ശക്തമായി ഉണ്ടായത്.
അമ്മയുടെ തലപ്പത്തിരുന്ന സിപിഎം എംപിമാർക്കും എംഎൽഎമാർക്കെതിരെ ശക്തമായ വിമർശനം ഉണ്ടായപ്പോൾ രാത്രിയ്ക്കു രാത്രി മോഹൻലാലിനെ അമ്മയുടെ തലപ്പത്ത് പ്രതിഷഠിച്ചതും സിപിഎം നടത്തിയ രഹസ്യനീക്കത്തെ തുടർന്നായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഒടിയന്റെ റിലീസും തുടർന്നുണ്ടായിരിക്കുന്ന സംഭവ വികാസങ്ങളും. നൽകുന്ന സൂചന ലഭിച്ചിരിക്കുന്നത്.
ഇതിനിടെ ദിലീപിനെ പുറത്താക്കണമെന്ന് അമ്മയിൽ ആവശ്യപ്പെട്ടവരിൽ പ്രധാനി മോഹൻലാൽ തന്നെയായിരുന്നു. മോഹൻലാലിന്റെ പിടിവാശിയെ തുടർന്നാണ് ദിലീപിനെ അപ്രതീക്ഷിതമായി യോഗം ചേർന്ന് പുറത്താക്കേണ്ടി വന്നത്. ഇതേ തുടർന്നാണ് സൈബർ ആക്രമണത്തിലൂടെ മോഹൻലാലിനെയും സിനിമയെയും തകർക്കാനുള്ള ശ്രമം ഇപ്പോൾ നടക്കുന്നതെന്നാണ് സൂചന.