
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍.
ഇത്തരമൊരു കാര്യങ്ങള്‍ സർവകലാശാലകളില്‍ നടക്കേണ്ടതല്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നത് എല്ലാവർക്കും അറിയേണ്ടതുണ്ട്. പൊലീസിന്റെ അന്വേഷണം നടക്കുന്നതിനൊപ്പം തന്നെ സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്ന് മോഹനൻ കുന്നുമ്മല്‍ പ്രതികരിച്ചു.
അധ്യാപകരെ കുറിച്ചോ സർവകലാശാലയെ കുറിച്ചോ നിലവില്‍ ഇതുവരെയും പരാതികള്‍ ലഭിച്ചിട്ടില്ല. ഇപ്പോഴാണ് പരാതി ലഭിച്ചത്. ഇത്തരം കോളജുകള്‍ തുടരണമോ എന്നും യൂണിവേഴ്സിറ്റി ആലോചിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യമായ നടപടി ആരോഗ്യ സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടാകും. ചാൻസിലറെ കണ്ട് സ്ഥിതിഗതികള്‍ അറിയിക്കും.
സർവകലാശാലയുടെ അന്വേഷണസംഘം ഇന്നോ നാളെയോ കോളജില്‍ എത്തി അന്വേഷണം നടത്തും. കോളജ് അധികൃതർ നിതിന്റെ വീട്ടിലെത്താത്തത് ശരിയായ നടപടിയല്ല. കുട്ടികള്‍ക്ക് വേണ്ടി നിയമപരമായ എല്ലാ സംവിധാനങ്ങളും എല്ലാ കോളജുകളിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



