20 യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; സയനൈഡ് മോഹന് നാലാം തവണയും വധശിക്ഷ
സ്വന്തം ലേഖകൻ
മംഗളൂരു: ഇരുപത് യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹന്(മോഹൻകുമാർധ) വധശിക്ഷ. 17ാമത്തെ കേസിലാണ് മംഗളൂരു ജില്ല സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. മുഴുവൻ കേസുകളിൽ നാലാമത്തെ വധശിക്ഷയാണ് ഇയാൾക്ക് ലഭിക്കുന്നത്.
ബണ്ട്വാളിൽ അംഗൻവാടി ജീവനക്കാരി ശശികലയെ പ്രലോഭിച്ച് പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് വിധി. ലീലാവതി, അനിത, സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസിലാണ് മുമ്പ് വധശിക്ഷ വിധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2003-2009 കാലയളവിലാണ് കായിക അധ്യാപകനായ മോഹൻകുമാർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഗർഭനിരോധന ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നൽകി 20 യുവതികളെ കൊലപ്പെടുത്തിയത്. നാല് മലയാളികളും ഇയാളുടെ ഇരയായിട്ടുണ്ട്. ഒറ്റക്കാണ് ഇയാൾ കോടതിയിൽ കേസ് വാദിക്കുന്നത്.
Third Eye News Live
0
Tags :