
പ്രിയ നടൻ മോഹൻലാലിന്റെ വീട്ടിൽ നിങ്ങൾക്കും താമസിക്കാൻ അവസരം.
താരത്തിന്റെ ബംഗ്ലാവാണ് ഇപ്പോൾ തുറന്നുകൊടുക്കുന്നത്. ഇവിടെ മോഹൻലാലിനും പ്രണവിനും വിസ്മയയ്ക്കും റൂമുകളുണ്ട്. ആകെ മൂന്നു ബെഡ്റൂമുകളാണ് ഇവിടെയുള്ളത്.
വില്ലയിലെ ലിവിംഗ് റൂമിൽ മോഹൻലാലിന്റെ തന്നെ കാരിക്കേച്ചറുകൾ ഉണ്ട്. ഇവിടെത്തെ മിനി ബാറിന് ഗൺ ഹൗസ് എന്നാണ് പേര്. വർഷങ്ങളോളം ഈ വില്ല മോഹൻലാലിന്റെയും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും ഒരു സ്വകാര്യ വാസസ്ഥലം മാത്രമായിരുന്നു.
ഊട്ടിയിൽ നിന്നും കേവലം 15 മിനിട്ട് ഡ്രെെവ് ചെയ്താൽ ഇവിടെയെത്താം. ഈ പ്രെെവറ്റ് വില്ലയെ ഒരു സ്വകാര്യ ഓപ്പറേറ്റർ വഴിയാണ് വാടകയ്ക്ക് നൽകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘uxunlock.com’ എന്ന വെബ്സെെറ്റിലാണ് ഈ വില്ലയെക്കുറിച്ച് പറയുന്നത്. എത്ര ദിവസത്തേക്ക് വേണമെങ്കിലും ബുക്ക് ചെയ്യാം. 37,000 രൂപയാണ് ആ വെബ്സെെറ്റിൽ നൽകിയിട്ടുള്ള ദിവസവാടക. മറ്റ് നികുതികൾ കൂടി ചേരുന്നതോടെ വാടക തുക ഉയർന്നേക്കാം.