കൗമാരപ്രായം തൊട്ടുള്ള സുചിത്ര മോഹൻലാലിന്റെ ആഗ്രഹം സഫലമാക്കി മകൾ വിസ്മയ മോഹൻലാൽ; മതിമറന്ന് ആവേശത്തിൽ തുള്ളിച്ചാടുന്ന സുചിത്രയുടെ വിഡിയോ വൈറൽ

Spread the love

 

കുട്ടിക്കാലം മുതലേ ഉള്ള അമ്മയുടെ ഇഷ്ട്ട ആഗ്രഹം സാധിച്ച്ക്കൊടുത്ത് മകൾ വിസ്മയ മോഹൻലാൽ. ആവേശത്തിൽ തുള്ളി കളിക്കുന്ന സുചിത്രയുടെ വീഡിയോയാണ് ഇപ്പോ സോഷ്യൽ മീഡിയൽ എങ്ങും.

സുചിത്രയുടെ ഇഷ്ടഗായകന്‍റെ സംഗീതപരിപാടിയില്‍ പങ്കെടുക്കാൻ സാധിച്ചതിന്‍റെ ത്രില്ലാണ് വിസ്മയ പങ്കുവച്ച വീഡിയോയിലുള്ളത്.ബ്രിട്ടിഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്‍റെ പാട്ടുകേള്‍ക്കാൻ സാധിച്ചതിന്റെ ത്രില്ലാണ് സുചിത്രക്ക്.

എന്‍റെ അമ്മയുടെയും ആന്‍റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാർട്ടിനു ഹൃദയം നിറഞ്ഞ നന്ദി. എന്‍റെ അമ്മയെ അറിയുന്നവർക്കു മനസിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന്. ഈ ഒരു വർഷത്തേയ്ക്ക് സന്തോഷിക്കാൻ ഇത് മതിയാകും. വീഡിയോ പങ്കിട്ട് വിസ്മയ മോഹൻലാല്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേദിയിൽ പാട്ടിന്റെ  താളത്തിനൊത്ത് ആവേശം കൊള്ളുകയാണ് സുചിത്ര. അമ്മയുടെ ആഗ്രഹത്തിന് കാരണക്കാരിയായ മകൾക്കാണ് ആരാധകരുടെ കമ്മന്റുകൾ .