play-sharp-fill
ആലുവയിലെ നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ഭർത്താവിൻ്റെ പക്ഷം പിടിക്കാൻ ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനിൽ എത്തി; ഡിവൈഎഫ്ഐ നേതാവ് സിഐക്കൊപ്പം നിന്ന് കേസ് അട്ടിമറിച്ചു; രാഷ്ട്രീയക്കാരുടെ സമ്മർദ്ദം മൂലം പരാതി കേൾക്കാനോ കൃത്യമായി നടപടിയെടുക്കാനോ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല; രാഷ്ട്രീയക്കാർ പരാതി തീർപ്പാക്കാൻ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നത് ഗുരുതര വീഴ്ച

ആലുവയിലെ നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ഭർത്താവിൻ്റെ പക്ഷം പിടിക്കാൻ ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനിൽ എത്തി; ഡിവൈഎഫ്ഐ നേതാവ് സിഐക്കൊപ്പം നിന്ന് കേസ് അട്ടിമറിച്ചു; രാഷ്ട്രീയക്കാരുടെ സമ്മർദ്ദം മൂലം പരാതി കേൾക്കാനോ കൃത്യമായി നടപടിയെടുക്കാനോ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല; രാഷ്ട്രീയക്കാർ പരാതി തീർപ്പാക്കാൻ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നത് ഗുരുതര വീഴ്ച

സ്വന്തം ലേഖകൻ

കൊച്ചി: മൊഫിയ പര്‍വീണിൻ്റെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മാതാപിതാക്കൾ.

സ്റ്റേഷനില്‍ മൊഫിയയുടെ ഭര്‍ത്താവ് സുഹൈലിന് വേണ്ടി സംസാരിക്കാന്‍ ഡിവൈഎഫ്‌ഐ നേതാവ് എത്തിയിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നതായി ഫാരിസ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തില്‍ രാഷ്ട്രീയ പിന്തുണ സിഐയ്ക്കുണ്ട്. അതിനാലാണ് അയാള്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നതെന്നും ഫാരിസ കുറ്റപ്പെടുത്തി.

സുഹൈലിന് പിന്തുണയുമായി എത്തിയ ഡിവൈഎഫ്‌ഐ നേതാവിനെക്കുറിച്ച്‌ വലുതായി അവള്‍ക്കറിയില്ല. മകളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്‌കൊണ്ടും സസ്‌പെന്‍ഷന്‍ കൊണ്ടും കാര്യമില്ല. ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടണമെന്നും ഫാരിസ പറഞ്ഞു.

യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരെഴുതിയ സിഐ സി.എല്‍. സുധീറിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സ്റ്റേഷന്‍ പരിസരത്ത് ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ അടക്കം വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖംരക്ഷിക്കല്‍ നടപടിയെന്ന നിലയില്‍ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്.

ഭർത്താവിൻ്റെ പക്ഷം പിടിക്കാൻ ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനിൽ എത്തിയെന്നത് ഗുരുതരമായ വീഴ്ചയാണ്.

പോലീസ് സ്റ്റേഷനുകളിൽ രാഷ്ട്രീയക്കാരുടെ സമ്മർദ്ദം മൂലം പരാതി കേൾക്കാനോ കൃത്യമായി നടപടിയെടുക്കാനോ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇത് മൂലം അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുകയാണ്. രാഷ്ട്രീയക്കാരെ അകറ്റി നിർത്തുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ വൈരാഗ്യബുദ്ധിയോടെ രാഷ്ട്രീയക്കാർ ചെയ്യും.

ഇതാണ് പല പോലീസ് സ്റ്റേഷനുകളിലും നീതി നടപ്പാകാത്തതിൻ്റെ പ്രധാന കാരണം. സ്റ്റേഷനിലെത്തുന്ന പരാതികളിൻമേൽ ഇരുകൂട്ടരുമായും ഉദ്യോഗസ്ഥർ സംസാരിക്കുമ്പോൾ ഒപ്പം കയറി ഇരുന്ന് അഭിപ്രായം പറയുന്ന രാഷ്ട്രീയക്കാരുമുണ്ട്. ഇവരാണ് പരാതിയുടെ ഗതി മാറ്റി വിടുന്നത്. പരാതി തീർപ്പാക്കാൻ പൊലീസ് സ്റ്റേഷനുകളിൽ രാഷ്ട്രീയക്കാർ എത്തുന്നത് ഗുരുതര വീഴ്ചയാണ്.