മോദിയുടെ കവിത തമിഴിലേക്ക് ; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് തമിഴ് സിനിമാലോകം

മോദിയുടെ കവിത തമിഴിലേക്ക് ; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് തമിഴ് സിനിമാലോകം

സ്വന്തം ലേഖിക

ന്യൂഡൽഹി: മാമല്ലപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനൊപ്പം സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കവിത രചിക്കുകയും അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, അതേ കവിതയുടെ തമിഴ് പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോദി.

മാമല്ലപുരം കടൽതീരവും അവിടുത്തെ ചരിത്ര സ്മാരകങ്ങളും സന്ദർശിച്ച ശേഷം അതിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് മോദി തന്റെ കവിത രചിച്ചത്. മോദിയുടെ വിവർത്തനം ചെയ്ത കവിതയ്ക്ക് തമിഴ് സിനിമാ ലോകത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘അതിമനോഹരമായ മാമ്മല്ലപുരത്തെ കടൽത്തീരത്ത് വച്ച് ഏതാനും ദിവസം മുൻപ് ഞാൻ രചിച്ച കവിതയുടെ തമിഴ് പതിപ്പ് പങ്കുവയ്ക്കുന്നു’ എന്ന കുറിപ്പോടുകൂടിയാണ് മോദി തന്റെ കവിത ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


തമിഴ് ഹാസ്യതാരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ വിവേകാണ് മോദിയുടെ കവിതയെ പ്രകീർത്തിച്ചുകൊണ്ടെത്തിയവരിൽ ഒരാൾ. പ്രകൃതിയെ വണങ്ങുക എന്നാൽ ദൈവത്തെ വണങ്ങുക എന്നാണ് അർത്ഥമെന്നും മഹാസമുദ്രത്തിന് ആദരം അർപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കവിതയ്ക്ക് താൻ നന്ദി അറിയിക്കുന്നുവെന്നുമാണ് വിവേക് പറഞ്ഞത്.

വിവേകിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് മോദി മറുപടി ട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രകൃതിയിൽ വിശുദ്ധിയും മഹത്വവും ഉണ്ടെന്നായിരുന്നു മോദിയുടെ മറുപടി. സിനിമാ നിർമാതാവും വിതരണക്കാരനുമായ ജി.ധനഞ്ജയനും മോദിക്ക് അഭിനന്ദനവുമായി എത്തി. ഇദ്ദേഹത്തിനും ട്വിറ്ററിൽ മോദി മറുപടി നൽകിയിട്ടുണ്ട്. തന്റെ സന്മുദ്രവുമായുള്ള സംവേദനവും അപ്പോഴുണ്ടായ വികാരങ്ങളുമാണ് താൻ കവിതയിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ഒക്ടോബർ 13ന് ഹിന്ദിയിലുള്ള കവിത പങ്കുവച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തിരുന്നു.