നോട്ട് നിരോധിച്ചിട്ടും കലിപ്പ് തീരാതെ മോദി: രാജ്യം കുട്ടിച്ചോറാക്കാൻ റിസർവ് ബാങ്കിനോട് ചോദിച്ചത് 27,380 കോടി രൂപ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നോട്ട് നിരോധനത്തിന് പിന്നാലെ പരമാവധി നോട്ടടിച്ച് വിപണിയിൽ ഇറക്കിയെങ്കിലും പണലഭ്യതയില്ലാത്ത രാജ്യം നട്ടം തിരിയുമ്പോൾ റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ കണ്ണ് വച്ച് വീണ്ടും നരേന്ദ്ര മോദി. കരുതൽ ധനശേഖരം ലക്ഷ്യമിട്ട് മോദി ഇടപെട്ടതോടെ നേരത്തെ റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റിസർവ് ബാങ്കിനോട് 27380 കോടി കൂടി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. . കരുതല്‍ ധനത്തില്‍ നിന്നും 27,380 കോടി നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാമ്പത്തികവര്‍ഷം 40,000 കോടി റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ വീണ്ടും പണം ആവശ്യപ്പെട്ടിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇടക്കാല വിഹിതവും നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം 40,000 കോടി റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്.
റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല വിഹിതമായി സര്‍ക്കാര്‍ 28,000 കോടിയാണ് പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് മുന്‍പ് പറഞ്ഞിരുന്നു. ഈ 28,000 കോടി കൂടി നല്‍കുകയാണെങ്കില്‍ റിസര്‍വ് ബാങ്ക് 2018-19ല്‍ നല്‍കിയ വിഹിതം 68,000 കോടിയാകും.
അടുത്ത സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാര്‍ 69,000 കോടി പ്രതീക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍ബിഐ കൂടാതെ ദേശസാത്കൃത ബാങ്കുകളില്‍ നിന്നും അടുത്തവര്‍ഷത്തേക്കുള്ള പണം സ്വരൂപിക്കാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നുണ്ട്. കൂടുതല്‍ ബാങ്കുകളുടെ ലയനം ഇതിനായി ഉടന്‍ നടത്തുമെന്നും സൂചനയുണ്ട്.
തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാരെ ആകര്‍ഷിക്കാനായി രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം നിശ്ചിതതുക മാസവരുമാനമായി അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഭൂവിസ്തൃതിയനുസരിച്ച് സഹായധനം നല്‍കാനും ആലോചനയുണ്ട്. ഇവ നടപ്പാക്കണമെങ്കില്‍ ആര്‍ബിഐയില്‍നിന്ന് പണം കിട്ടിയേ തീരൂ.