മോദി അധികാരത്തിൽ എത്തിയാൽ പി.സി ജോർജിന് പത്ത് പവന്റെ മാലയിടും: പ്രവാസി മലയാളിയുടെ വെല്ലുവിളി; മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിച്ച് വൈറലായി പി.സി ജോർജിന്റെ ഫോൺ സന്ദേശം വൈറൽ; വിവാദമായതോടെ താൻ പറഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിച്ച് തലയൂരാൻ പി.സിയുടെ ശ്രമം; എസ്.എൻ.ഡി.പിയ്ക്ക് പിന്നാലെ മുസ്ലീം സമുദായവും പി.സി ജോർജിന് എതിരായി

മോദി അധികാരത്തിൽ എത്തിയാൽ പി.സി ജോർജിന് പത്ത് പവന്റെ മാലയിടും: പ്രവാസി മലയാളിയുടെ വെല്ലുവിളി; മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിച്ച് വൈറലായി പി.സി ജോർജിന്റെ ഫോൺ സന്ദേശം വൈറൽ; വിവാദമായതോടെ താൻ പറഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിച്ച് തലയൂരാൻ പി.സിയുടെ ശ്രമം; എസ്.എൻ.ഡി.പിയ്ക്ക് പിന്നാലെ മുസ്ലീം സമുദായവും പി.സി ജോർജിന് എതിരായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: മോദി അധികാരത്തിൽ മടങ്ങിയെത്തിയാൽ പത്തു പവൻ മാല പി.സി ജോർജിന്റെ കഴുത്തിൽ ഇട്ട് നൽകുമെന്ന് പ്രഖ്യാപിച്ച് പ്രവാസി മലയാളിയുടെ ഫോൺ കോൾ റെക്കോർഡ് വൈറലാകുന്നു. മുസ്ലീം സമൂദായത്തെ തീവ്രവാദികളെന്ന് വിളിക്കുന്ന പി.സി ജോർജ്, താൻ വിജയിക്കാൻ കാരണം മുസ്ലീം സമൂദായമല്ലെന്നും പ്രഖ്യാപിക്കുന്നു. മുസ്ലീം വോട്ട് വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണെന്നും പി.സി ജോർജ് പ്രഖ്യാപിക്കുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പി.സി ജോർജിന്റെ പേരിലുള്ള വാട്‌സ് അപ്പ് സന്ദേശം പ്രചരിക്കുന്നത്. പ്രവാസി മലയാളിയായ സെബാസ്റ്റ്യൻ എന്നയാൾ വിളിച്ചു എന്ന പേരിലാണ് സോഷ്യൽ മീഡിയ സന്ദേശം പ്രചരിക്കുന്നത്. ഇയാൾ റെക്കോർഡ് ചെയ്ത സന്ദേശം സോഷ്യൽ മീഡിയയിലൂടെ വൻ തോതിൽ പ്രചരിക്കുകയായിരുന്നു. ഇതേ തുടർന്ന് മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ പി.സി ജോർജിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി വീടിന് നേരെ കല്ലെറിയുകയും ചെയ്തു.
നേരത്തെ എസ്.എൻ.ഡി.പി സമുദായത്തെ പി.സി ജോർജ് അധിക്ഷേപിച്ച് സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഈ സമൂഹം ഒറ്റക്കെട്ടായി പി.സി ജോർജിനെതിരെ പ്രതിഷേധിക്കുകയും ഇവർ ഫോണിൽ വിളിച്ച് പി.സി ജോർജിനെ അസഭ്യം പറയുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും പി.സി ജോർജ് മുസ്ലീം സമൂദായത്തിന്റെ ബ്ലാക്ക് ലിസ്റ്റിൽപ്പെട്ടിരിക്കുന്നത്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് മുസ്ലീം സമൂദായാംഗങ്ങളാണ് എന്നാണ് പി.സി ജോർജ് നേരത്തെ എല്ലാ വേദികളിലും പ്രസംഗിച്ചിരുന്നത്. എന്നാൽ, ബിജെപി മുന്നണിയുടെ ഭാഗമായതോടെ പി.സി ജോർജ് തന്റെ നിലപാടുകളിൽ വെള്ളം ചേർത്തതാണ് ഇപ്പോൾ പുറത്ത് വന്ന ഓഡിയോയിലൂടെ വ്യക്തമായിരിക്കുന്നത്. മുസ്ലീം സമുദായം തന്നെ സഹായിച്ചിട്ടില്ലെന്നും, ഇത് ഏത് വേദിയിലും പരസ്യമായി പ്രഖ്യാപിക്കാൻ മടിയില്ലെന്നും പി.സി ജോർജ് പറയുന്നു. താൻ ഇത് പരസ്യമായി പറയാൻ ഇരിക്കുകയായിരുന്നെന്നും ഇതിനിടെയാണ് ഇപ്പോൾ ഇത്തരം സാഹചര്യം കിട്ടിയതെന്നും പി.സി ജോർജ് ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. മുസ്ലീം സമുദായം തന്നെ ഒരുകാലത്തു സഹായിച്ചിട്ടില്ലെന്ന് പി.സി ജോർജ് പറയുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ ആകെ ലഭിച്ചത് 260 വോട്ട് മാത്രമാണെന്നാണ് പി.സി ജോർജിന്റെ വാദം.
എന്നാൽ, മുസ്ലീം സമുദായത്തിന്റെ എതിർപ്പ് ശക്തമായതോടെ പി.സി ജോർജ് തന്റെ നിലപാട് മാറ്റിയിട്ടുണ്ട്. ഫോൺ ചെയ്തത് താനല്ലെന്നും തന്റെ ശബ്ദം ഉപയോഗിച്ച് ആരോ സംസാരിക്കുകയായിരുന്നുവെന്നുമുള്ള വാദമാണ് പി.സി ജോർജ് ഉയർത്തുന്നത്. എന്നാൽ, ഇത് മുഖവിലയ്ക്ക് എടുക്കാൻ ഇതുവരെയും ആരും തയ്യാറായിട്ടില്ല. കെ.എസ്.ഇ.ബി ഓഫിസിൽ കയറിയ അതിക്രമം നടത്തുകയും, ഈഴവ സമുദായത്തിനെതിരെ മോശം പരാമർശം നടത്തുകയും ചെയ്ത പി.സി ജോർജിനെ വെട്ടിലാക്കുന്നതാണ് ഇപ്പോഴുണ്ടായ മുസ്ലീം വിരുദ്ധ പരാമർശം. മുസ്ലീം സമൂഹം പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് ഇപ്പോൾ പി.സി ജോർജ് നിലപാട് മയപ്പെടുത്താൻ തയ്യാറായത. നേരത്തെ ഈഴവരെ അടച്ചാക്ഷേപിച്ച സമയത്ത് പോലും മാപ്പ് പറയാൻ പി.സി ജോർജ് തയ്യാറായിരുന്നില്ല ഈ സാഹചര്യത്തിൽ പി.സി ജോർജിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന ഓഡിയോ.

വൈറലായ പി.സി ജോർജിന്റെ പ്രസംഗം യുട്യൂബിൽ കേൾക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://youtu.be/QcEXeMX4hxY

വൈറലായ പ്രസംഗം ഫെയ്‌സ്ബുക്കിൽ കേൾക്കാം

https://www.facebook.com/207496670055481/posts/455862461885566/