“ജയ് ഹനുമാൻ” ; വൈറൽ ഗായകൻ ഹനുമാന്‍ കൈന്‍ഡിനെ കെട്ടിപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
സംഗീതലോകത്തെ പുതിയ സെൻസേഷനാണ് മലയാളി കൂടിയായ ഹനുമാൻകൈൻഡ്. ‘ബിഗ് ഡോഗ്സ്’ എന്ന ഗാനത്തിലൂടെ സംഗീതലോകത്തെ ഈ ചെറുപ്പക്കാരൻ കൈയ്യിലെടുത്തത്. ഇപ്പോൾ 120 മില്യണ്‍ കാഴ്ച്ചക്കാരുമായി ഗ്ലോബല്‍ ചാര്‍ട്ടില്‍ പതിനാറാം സ്ഥാനത്ത് തുടരുകയാണ് ബിഗ്ഡോഗ്സ്.
ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ന്യൂ യോർക്കിൽ നടന്ന മോദി & യുഎസ് പരിപാടിയിലും അദ്ദേഹം ഗാനമാലപിച്ചു. ഈ ചടങ്ങിനിടെ നടന്ന ഒരു സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർക്കായി ബിഗ് ഡോഗ്സ് ഉൾപ്പെടെയുള്ള ഹിറ്റ് ഗാനങ്ങൾ ഹനുമാൻകൈൻഡും സംഘവും അവതരിപ്പിച്ചു. പരിപാടി കഴിഞ്ഞയുടൻ പ്രധാനമന്ത്രി വേദിയിലേക്കെത്തി കലാകാരന്മാർ ഓരോരുത്തരെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. ഇതിൽ ഹനുമാൻകൈൻഡിനെ കെട്ടിപ്പിടിച്ചപ്പോൾ മോദി പറഞ്ഞത് ജയ് ഹനുമാൻ എന്നായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്ട് ആണ് റാപ്പ് ലോകത്ത് ഹനുമാൻകൈൻഡ് എന്ന പേരിൽ അറിയപ്പെടുന്നത്. 2024 ജൂലൈ 10 നു പുറത്തിറങ്ങിയ ഈ വീഡിയോ ഇപ്പോഴും ഇന്റര്‍നെറ്റില്‍ തരംഗമാണ്. പൊന്നാനിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതും. ബിജോയ് ഷെട്ടി സംവിധാനം ചെയ്ത വീഡിയോ ബ്രൗണ്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ കല്‍മിയാണ് നിര്‍മ്മിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും എത്തുകയാണ് ഹനുമാൻകൈൻഡ്.