play-sharp-fill
കൊറോണ വൈറസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും: കടുത്ത നിയന്ത്രണങ്ങൾ  പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

കൊറോണ വൈറസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും: കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

ഡൽഹി:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കൊറോണ വിഷയത്തിൽ രണ്ടാം തവണയാണിത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.


 

ജനതാ കർഫ്യൂ പ്രഖ്യാപിച്ചത് കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ടായിരുന്നു. പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞി ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദയവായി നിങ്ങൾ സ്വയം സുരക്ഷിതരാകണമെന്നും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതിനോടകം തന്നെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചുപൂട്ടി.