play-sharp-fill
രാജ്യം അഭിനന്ദിനായി കാത്തിരിക്കുമ്പോൾ, മോദി രാഷ്ട്രീയം പറഞ്ഞുള്ള കറക്കത്തിൽ: അഭിനന്ദനെ സ്വീകരിക്കാൻ അതിർത്തിയിൽ എത്താത്ത പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനം; കേന്ദ്ര സർക്കാരിന്റെ പദ്ധതി ഉദ്ഘാടനത്തിനായി മോദി കന്യാകുമാരിയിൽ

രാജ്യം അഭിനന്ദിനായി കാത്തിരിക്കുമ്പോൾ, മോദി രാഷ്ട്രീയം പറഞ്ഞുള്ള കറക്കത്തിൽ: അഭിനന്ദനെ സ്വീകരിക്കാൻ അതിർത്തിയിൽ എത്താത്ത പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനം; കേന്ദ്ര സർക്കാരിന്റെ പദ്ധതി ഉദ്ഘാടനത്തിനായി മോദി കന്യാകുമാരിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യം അഭിനന്ദിനായി കാത്തിരിക്കുമ്പോൾ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടന മാമാങ്കത്തിനായി ഉലകം ചുറ്റുന്നു. സർജിക്കൽ സ്‌ട്രൈക്കിനിടെ പാക്കിസ്ഥാൻ സൈനികർ തടങ്കലിലാക്കിയ വ്യോമസേനാ ഉദ്യോഗസ്ഥൻ അഭിനന്ദൻ വർധനമാനിനെ സ്വീകരിക്കാൻ രാജ്യം ഒട്ടാകെ നോക്കിയിരിക്കുമ്പോഴാണ്, തമിഴ്‌നാട്ടിൽ മോദി ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ പ്രസംഗം നടത്താൻ തയ്യാറെടുക്കുന്നത്. വീരസൈനികനെ പ്രധാനമന്ത്രി നേരിട്ട് എത്തി സ്വീകരിക്കാതെയാണ് ഇതു പോലും തന്റെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നരേന്ദ്രമോദി മാറ്റി വച്ചിരിക്കുന്നത്. അതിർത്തിയിലെ സ്ഥിതി ഗതികൾ അതീവഗുരുതരമായി തുടരുന്നതിനിടെ മോദി രാഷ്ട്രീയവും പറഞ്ഞ് നാട് ചുറ്റുന്നതിനെതിരൈ കടുത്ത വിമർശനമാണ് പ്രതിപക്ഷ കക്ഷികൾ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
തമിഴ്‌നാട് സർക്കാരിന്റെ മാർത്താണ്ഡം – പാർവതിപൂരം മേൽപ്പാലത്തിന്റെയും, മധുര – രാമനാഥ പുരം നാലുവരിപ്പാതയുടെയും ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ എത്തുന്നത്. ഈ സമയത്ത് തന്നെയാണ് വാഗാ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന് അഭിനന്ദിനെ കൈമാറാൻ പാക്കിസ്ഥാൻ തയ്യാറായിരിക്കുന്നതും. അഭിനന്ദിനെ സ്വീകരിക്കാൻ തയ്യാറായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും, അഭിനന്ദിന്റെ കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയുടെയും കേന്ദ്ര സർക്കാരിലെ മന്ത്രിമാരുടെയും അസാന്നിധ്യം ഏറെ ശ്രദ്ധേയമാകുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ തന്നെ അഭിനന്ദിനെ കൈമാറുമെന്ന് പാക്കിസ്ഥാൻ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ സൈനിക മേധാവികൾ ഇതു സംബന്ധിച്ചു ഉറപ്പും നൽകി. അഭിനന്ദനെയുമായുള്ള വാഹനവ്യൂഹം ഇസ്‌ളാമാബാദിൽ നിന്നും ഇതിനിടെ പുറപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയുടെ ഉദ്ഘാടന മാമാങ്കത്തിനെതിരെ വിമർശനം ഉയരുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വിമാനത്താവളത്തിൽ നിന്നും ഹെലിക്കോപ്റ്ററിലാണ് തമിഴ്‌നാട്ടിലേയ്ക്ക് പോയത്. തമിഴ്‌നാട് സ്വദേശിയായ അഭിനന്ദനെ മോചിപ്പിച്ച് നാട്ടിലെത്തിക്കുമ്പോൾ താൻ തമിഴ്‌നാട്ടിൽ തന്നെ ഉണ്ടാകണമെന്നതായിരുന്നു മോദിയുടെ ലക്ഷ്യം. കേരളം പോലെ തന്നെ ബിജൈപിയ്ക്ക് ഒറ്റ സീറ്റ് പോലും നൽകാത്ത ഏക സംസ്ഥാനമാണ് തമിഴ്‌നാട്. ഇത്തവണയെങ്കിലും വിജയം എത്തിപ്പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി ഇക്കുറി തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എംകെയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത്. ഈ സഖ്യത്തിന് കരുത്ത് പകരാനായാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ വൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത്.
അതിർത്തിയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുമ്പോഴും, ഡൽഹിയിൽ തന്നെ ക്യാമ്പ് ചെയ്യാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനും നരേന്ദ്രമോദി ഇതുവരെയും തയ്യാറായിട്ടില്ലെന്നാണ് വിമർശനം ഉയരുന്നത്. ഈ സാഹചര്യത്തിലാണ് അഭിനന്ദനിന്റെ തിരിച്ചു വരവിനെ രാഷ്ട്രീയം പറയാൻ തമിഴ്‌നാട്ടിൽ എത്തിയിരിക്കുന്ന മോദി ചോദ്യം ചെയ്യപ്പെടുന്നത്.