മോദി കെയർ എന്ത്? ഒറ്റ ക്ലിക്കിൽ എല്ലാം അറിയാം
സ്വന്തം ലേഖകൻ
ഡൽഹി: രാജ്യത്തെ 50 കോടിയിലേറെ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് എന്ന ‘മോദി കെയർ’.
മോദി കെയറിന്റെ പ്രത്യേകതകൾ:
- ദുർബലവിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങൾക്കും ഏകദേശം 50 കോടി കുടുംബാംഗങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷ
ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് - 1,354 ആരോഗ്യ പാക്കേജുകൾ പദ്ധതിയുടെ ഭാഗം.
- ഹൃദ്രോഗങ്ങൾ, കരൾ- വൃക്ക രോഗങ്ങൾ, പ്രമേഹം, സ്റ്റെന്റ്, ബൈപാസ് സർജറി, മുട്ടുമാറ്റിവയ്ക്കൽ തുടങ്ങി ചെലവേറിയ ചികിത്സകൾക്കും ഇൻഷുറൻസ്
- കേന്ദ്രവും സംസ്ഥാനങ്ങളും 60:40 അനുപാതത്തിൽ തുക വകയിരുത്തും
- അർഹരായവർക്ക് ആശുപത്രിയിൽ ഒട്ടും പണം അടയ്‌ക്കേണ്ടാത്ത കാഷ്ലെസ് സേവനം
- പദ്ധതിയിൽ ചേരാൻ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല
- പൂർണതോതിൽ നടപ്പാക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ സർക്കാർ ആരോഗ്യസുരക്ഷാ പദ്ധതി
- പൂർണതോതിലായാൽ സർക്കാർ, സ്വകാര്യ മേഖലകളിലെ 13,000 ആശുപത്രികൾ പങ്കാളികളാകും
- ഗുണഭോക്താക്കൾക്കെല്ലാം ക്യുആർ കോഡ് രേഖപ്പെടുത്തിയ കാർഡുകൾ ആരോഗ്യ മന്ത്രാലയം നേരിട്ടെത്തിക്കും
- 2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതു കേന്ദ്ര സർക്കാർ.
സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്വാസ്ഥ്യ ബിമ യോജന പദ്ധതി ഗുണഭോക്താക്കളെല്ലാം പദ്ധതിയുടെ ഭാഗം. - ആധാർ നിർബന്ധമില്ല. ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖ മതി.
- ഗ്രാമീണ ഗുണഭോക്താക്കൾ: അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടു മാത്രമുള്ളവർ, പട്ടികവിഭാഗക്കാർ, 16-59 പ്രായവിഭാഗത്തിലുള്ള പുരുഷന്മാർ ഇല്ലാത്ത കുടുംബങ്ങൾ, ഭൂരഹിതർ, സ്ഥിരവരുമാനമില്ലാത്ത തൊഴിലാളികൾ തുടങ്ങിയവർ.
- നഗരങ്ങളിലെ ഗുണഭോക്താക്കൾ: വീട്ടുജോലിക്കാർ, വഴിയോരക്കച്ചവടക്കാർ, ചപ്പുചവർ ശേഖരിക്കുന്നവർ, നിർമാണത്തൊഴിലാളികൾ, പ്ലമർ, പെയിന്റർ, ഇലക്ട്രിഷൻ, വെൽഡർ, ഡ്രൈവർ, ഡ്രൈവറുടെ സഹായി, റിക്ഷാക്കാർ, ശിപായി, വെയിറ്റർ, കടകളിലെ തൊഴിലാളികൾ, കാവൽജോലിക്കാർ, യാചകർ തുടങ്ങിയവർ.
- ഗുണഭോക്താക്കളുടെ പട്ടിക mera.pmjay.gov.in വെബ്‌സൈറ്റിൽ പരിശോധിക്കാം. ഹെൽപ്ലൈൻ (14555) വഴിയും വിവരം തേടാം.
Third Eye News Live
0