video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
Homeflashമോഡറേഷൻ മാർക്ക് തട്ടിപ്പ് : കെ.എസ്.യു മാർച്ചിൽ സംഘർഷം ; ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പരിക്ക്

മോഡറേഷൻ മാർക്ക് തട്ടിപ്പ് : കെ.എസ്.യു മാർച്ചിൽ സംഘർഷം ; ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പരിക്ക്

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ തലക്കും പരിക്കേറ്റു. തലക്ക് ലാത്തിയടിയേറ്റെന്നും പൊലീസ് മർദിച്ചെന്നും എം.എൽ.എ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പും വാളയാർ കേസും ഉന്നയിച്ചായിരുന്നു കെ.എസ്.യുവിെൻറ മാർച്ച്. മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. ഈ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇവരെ കൊണ്ടുപോയ പൊലീസ് വാൻ പ്രവർത്തകർ ചേർന്ന് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു.

സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയതെന്ന് എം.എൽ.എ വിമർശിച്ചു. സഭക്ക് അകത്തും പുറത്തും സമരം തുടരുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments