പിഎസ്‌സി ലിസ്റ്റിൽ നിന്ന് താത്ക്കാലികമായി ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സിക്ക് നിയമിക്കാം : ഹൈക്കോടതി

പിഎസ്‌സി ലിസ്റ്റിൽ നിന്ന് താത്ക്കാലികമായി ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സിക്ക് നിയമിക്കാം : ഹൈക്കോടതി

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : ശബരിമല സീസണിൽ സ്പെഷൽ സർവീസ് നടത്താൻ പിഎസ്.സി ലിസ്റ്റിൽ നിന്ന് താത്ക്കാലികമായി ഡ്രൈവർമാരെ കെഎസ്ആർടിസിക്ക് നിയമിക്കാമെന്ന് ഹൈക്കോടതി.

കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ചിന്റെ വിധി. സ്പെഷൽ സർവീസ് നടത്തുന്ന 504 ബസുകൾക്കായാണ് പരിചയ സമ്പന്നരായ 1,386 ഡ്രൈവർമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീർഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ- നിലക്കൽ റൂട്ടിൽ പരിചയസമ്പത്തുള്ള ഡ്രൈവർമാർ തന്നെ വേണമെന്നും കെഎസ്ആർടിസി അഭ്യർഥിച്ചിരുന്നു.

സീസൺ ആയ നവംബർ 16 മുതൽ 2020 ജനുവരി 31 വരെ താൽക്കാലികമായി നിയമനം മതിയെന്ന വാദമാണ് കോടതി അംഗീകരിച്ചത്. അതേസമയം, പിരിച്ചുവിട്ട എം പാനലുകാരെ ഇനി നിയമിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Tags :