
പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം ഗുഡ് ഷെപ്പേർഡ് പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ പെൺകുട്ടിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; ജാർഖണ്ഡ് സ്വദേശി കോട്ടയം ഈസ്റ്റ് പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: മൊബൈൽ മോഷണ കേസിൽ ജാർഖണ്ഡ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജാർഖണ്ഡ് സ്വദേശിയായ ഗോപിന്ദ് സിംഗ് (34) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടി പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ പെൺകുട്ടിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ പെൺകുട്ടി പ്രാർത്ഥിക്കുന്നതിന് സമീപം ഇരുന്ന ഡെസ്കിൽ മൊബൈൽ ഫോൺ വച്ചതിനുശേഷം പ്രാർത്ഥിക്കുന്നതിനിടയിൽ ഇയാൾ പിന്നിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനുരാജ്, സുരേഷ് കുമാർ, സി.പി.ഓമാരായ അജേഷ്, അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.