കോഴിക്കോട്: എലത്തൂരില്‍ വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് വീട്ടില്‍ മോഷണം നടത്തിയ പ്രതികൾ പിടിയില്‍. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13 ആം തീയതിയാണ് മോഷണം നടന്നത്. രാവിലെ ആറ് മണിയോടെ ഇരുവരും വയോധികയുടെ വീട്ടിൽ കയറുകയും ചെയ്തു. മോഷ്ട്ടാക്കളെ എതിർത്ത വയോധികയുടെ കണ്ണില്‍ മുളകുപൊടി എറിയുകയും തുടർന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചിട്ട് കടന്നു കളയുകയുമായിരുന്നു. സഫ്‌നാസിനെ കണ്ണൂരില്‍ നിന്നും മുഹമ്മദ് റഫീഖിനെ കോഴിക്കോട് മോരിക്കരയില്‍ നിന്നുമാണ് പിടികൂടിയത്.
സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group