പതിനാറുകാരിയെ മൊബൈൽ ഫോൺ വാങ്ങി നൽകി ഒന്നര വർഷം പീഡിപ്പിച്ചു: 35 കാരനെ കുമളിയിൽ നിന്നും പൊലീസ് പൊക്കി
ക്രൈം ഡെസ്‌ക്
കോട്ടയം: പതിനാറുകാരിയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയ ശേഷം ഒന്നര വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച 35 കാരൻ പൊലീസ് പിടിയിലായി. പെൺകുട്ടി പീഡിപ്പിച്ചതായി പരാതി നൽകിയതോടെ ഒളിവിൽ പോയ കുമാരനല്ലൂർ ചിറ്റടിയിൽ രാജഗോപാലന്റെ മകൻ കൃഷ്ണദാസിനെ (35)യാണ് പള്ളിക്കത്തോടെ പൊലീസ് സംഘം പിടികൂടിയത്.
ബന്ധുവായ പതിനാറുകാരിയെയാണ് കൃഷ്ണദാസ് മൊബൈൽ ഫോൺ വാങ്ങി നൽകിയ ശേഷം തുടർച്ചയായി പീഡനത്തിന് ഇരയാക്കിയത്. ബന്ധുവിന്റെ വിവാഹ വേദിയിൽ വച്ചാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് രഹസ്യമായി മൊബൈൽ ഫോൺ വാങ്ങി നൽകുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഫോണിൽ ബന്ധം പതിവാക്കിയിരുന്നു. ഇതിനിടെ പല തവണ ഇയാൾ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാർ പീഡന വിവരം അറിഞ്ഞതിനെ തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇത് അറിഞ്ഞതോടെ പ്രതി വീട്ടിൽ നിന്നും കുമളിയ്ക്ക് മുങ്ങി. തുടർന്ന പൊലീസ് സംഘം മൊബൈൽ ടവർ ലൊക്കേഷൻ അടക്കം പിൻതുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാൾ കുമളിയിൽ ഒളിവിൽ താമസിക്കുന്ന വിവരം അറിഞ്ഞ് പള്ളിക്കത്തോട് എസ് എച്ച് ഒ മനോജ് കുമാർ എ.സി, കാഞ്ഞിരപ്പള്ളി സ്‌ക്വാഡിലെ എ.എസ്.ഐ ബിനോയി, സി.പി.ഒ ശ്യാം എസ് നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.