Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സി.പി.എം നേതാവ് എം.എം മണി എം.എൽ.എയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം സ്വദേശി രതീഷി (38) നാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 10.30ഓടെ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിൽ രതീഷ് റോഡ് മുറിച്ചു കാറിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ഗുരുതരമ പരിക്കേറ്റ രതീഷിനെ ഏറെ നേരം കഴിഞ്ഞാണ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. എം.എം മണിയുടെ ഗൺമാനും പരിക്കേറ്റയാൾക്കൊപ്പം ആശുപത്രിയിലേക്ക് പോയി.

അപകടത്തില്‍പ്പെട്ട കാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല. മറ്റൊരു കാറിയിൽ യാത്ര തുടർന്ന എം.എം മണി ആശുപത്രിയിലെത്തി പരിക്കേറ്റയാള സന്ദർശിച്ചു.