video
play-sharp-fill

ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ പറയുന്നത് പറ്റുമെങ്കിൽ നിങ്ങൾ കൊടുക്കൂ ; ചുമ്മാ അതും ഇതുമൊക്കെ എന്റെയടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും : മാധ്യമപ്രവർത്തകനോട്‌ പൊട്ടിത്തെറിച്ച് എം.എം മണി

ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ പറയുന്നത് പറ്റുമെങ്കിൽ നിങ്ങൾ കൊടുക്കൂ ; ചുമ്മാ അതും ഇതുമൊക്കെ എന്റെയടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും : മാധ്യമപ്രവർത്തകനോട്‌ പൊട്ടിത്തെറിച്ച് എം.എം മണി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ചെന്നിത്തല ഉന്നയിച്ച കെ.എസ്.ഇ.ബി അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമ പ്രവർത്തകനോട് കയർത്ത് വൈദ്യുതി മന്ത്രി എംഎം മണി.

‘ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് അത് കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്. ഇല്ലെങ്കിൽ നിങ്ങൾ പോകൂ. എനിക്ക് നിങ്ങളെ കാണണമെന്ന് ഒരിതും ഇല്ല. അതേ ഉള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും. അറിയാമല്ലോ. ന്യായം പറഞ്ഞാൽ ന്യായം.’ എന്നായിരുന്നു എംഎം മണി പറഞ്ഞത്.

സർക്കാർ അദാനി ഗ്രൂപ്പുമായി പുതിയ വൈദ്യുതി കരാർ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ മറുപടി പറയവെയാണ് എംഎം മണി മാധ്യമ പ്രവർത്തകനോട് കയർത്തത്.

എന്നാൽ കെഎസ്ഇബി അഴിമതി ആരോപണം എംഎം മണി നിഷേധിച്ചാണ് രംഗത്ത് എത്തിയിരിക്കുന്നത്. വൈദ്യൂതി വാങ്ങുന്നതിനായി സർക്കാരോ അദാനിയോ കരാർ ഉണ്ടാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വിഢിത്തം പറയുകയാണെന്നും എം.എം മണി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരമാണ് പുറമേ നിന്നും വൈദ്യുതി വാങ്ങുന്നത്.പൊതു മേഖലയിൽ നിന്നും മാത്രമാണ് വൈദ്യൂതി വാങ്ങുന്നത്.

ഒരു സ്വകാര്യ കമ്പനിയുമായും കെ.എസ.്ഇ.ബിയ്ക്ക് കരാറില്ല. രമേശ് ചെന്നിത്തല തെറ്റിദ്ധരിപ്പക്കുകയാണെന്നും എംഎം മണി വ്യക്തമാക്കി. പൊതു പ്രവർത്തനത്തിന്റെ ബാലപാഠം അറിയുന്നവർ തെരഞ്ഞടുപ്പായപ്പോൾ റേഷൻ വിതരണത്തിനെതിരെ പരാതി കൊടുക്കുമോയെന്നും എംഎം മണി ചോദിച്ചു.