
മന്ത്രി എം എം മണി ആശുപത്രിയിൽ.
സ്വന്തം ലേഖകൻ
തൊടുപുഴ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വൈദ്യുതി മന്ത്രി എം.എം. മണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച മൂലമറ്റത്തു കെഎസ്ഇബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ തങ്ങിയ മന്ത്രിക്ക് ഇന്നലെ പുലർച്ചെ മൂന്നരയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴ സെൻറ് മേരീസ് ആശുപത്രിയിൽ എത്തിച്ചു. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടതിനെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വിശദമായ പരിശോധനകളിൽ ഗുരുതര പ്രശ്‌നങ്ങളില്ലെന്നു കണ്ടെങ്കിലും ഡോക്ടർമാർ നിരീക്ഷണ വിഭാഗത്തിൽ ഒരു ദിവസത്തെ വിശ്രമം നിർദേശിച്ചു. ഉച്ചയോടെ മുറിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0