കോട്ടയത്തെ രണ്ടു മാർക്കറ്റുകളും ശനിയാഴ്ചയും അടഞ്ഞു കിടക്കും: അണുവിമുക്തമാക്കിയിട്ടും മാർക്കറ്റുകൾ തുറക്കാറായിട്ടില്ല; മാർക്കറ്റുകളിലെ കടകൾ തുറക്കരുത് എന്ന് മർച്ചെന്റ്‌സ് അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് ബാധിതനായ ചുമട്ടു തൊഴിലാളി ജോലി ചെയ്തിരുന്നതായി കണ്ടെത്തിയ കോട്ടയത്തെ മാർക്കറ്റുകൾ ശനിയാഴ്ചയും അടഞ്ഞു തന്നെ കിടക്കും. ഇന്നലെ പകൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മാർക്കറ്റ് അണുവിമുക്തമാക്കിയെങ്കിലും ഇനി ഒരു അറിയിപ്പുണ്ടായതിനു ശേഷം മാത്രം മാർക്കറ്റ് തുറന്നാൽ മതിയെന്ന നിർദേശമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ശനിയാഴ്ച മാർക്കറ്റിലെ കടകൾ തുറക്കരുതെന്നു മർച്ചന്റ്‌സ് അസോസിയേഷൻ വ്യാപാരികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 21 ന് തമിഴ്‌നാട്ടിൽ കോട്ടയം ചന്തക്കടവിലെ പഴക്കടവിൽ എത്തിയ ഫ്രൂട്ട്‌സ് ലോറിയിലാണ് കൊറോണ വൈറസ് കോട്ടത്ത് എത്തിയത്. ഇവിടെ ലോറിയിൽ നിന്നും ലോഡ് ഇറക്കിയ ചുമട്ട് തൊഴിലാളിയ്ക്കു കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മാർക്കറ്റ് അടച്ചിടാൻ നിർദേശം നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു നഗരസഭ ആരോഗ്യ വിഭാഗവും അഗ്നിരക്ഷാ സേനയും ജില്ലാ ഭരണകൂടവും മന്ത്രി പി.തിലോത്തമന്റെ അദ്ധ്യക്ഷതയിൽ കോട്ടയം കളക്ടറേറ്റിൽ യോഗം ചേർന്നു. തുടർന്നു ഇവിടെ നടന്ന യോഗത്തിന് ശേഷം മാർക്കറ്റും, ഹോട്ട് സ്‌പോട്ട് മേഖലകൾ പൂർണമായും അണുവിമുക്തമാക്കി. തുടർന്ന് പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു. മാർക്കറ്റിനുള്ളിലും പരിസര പ്രദേശത്തും ഹോട്ട് സ്‌പോട്ട് മേഖലകളിലും എല്ലാ കടകളും അടഞ്ഞു കിടക്കുകയാണ്.
മാർക്കറ്റിനുള്ളിലേയ്ക്കു കടക്കാനുള്ള എല്ലാ വഴികളും പൊലീസ് അടച്ചിരിക്കുകയാണ്. പൊലീസിന്റെ ട്രാഫിക് ബാരിക്കേഡുകൾ ഉപയോഗിച്ചാണ് ഈ സ്ഥലം എല്ലാം അടച്ചിരിക്കുന്നത്. ഇതുവഴി ഒരു വാഹനങ്ങളും കടത്തി വിടുന്നില്ല. കോട്ടയം നഗരത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സത്യവാങ്ങ് മൂലമോ, പാസോ ഇല്ലാത്ത ഒരാളെയും കോട്ടയം നഗരത്തിലൂടെയും കടത്തി വിടുന്നില്ല.
വെള്ളിയാഴ്ച ഉച്ചയോടെ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് വെള്ളിയാഴ്ചയും മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യാപാരികളും ഉദ്യോഗസ്ഥ സംഘടനാ നേതാക്കളും പങ്കെടുത്തു. മാർക്കറ്റ് തുറക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്നു വ്യാപാരി സംഘനാട പ്രതിനിധികൾ അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കടകൾ തുറക്കരുതെന്നു മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.ഡി ജോസഫ്, ജനറൽ സെക്രട്ടറി ഹാജി എം.ജെ ഖാദർ എന്നിവർ അറിയിച്ചു.