video
play-sharp-fill
മുൻ എംഎൽഎ വി ബലറാം അന്തരിച്ചു

മുൻ എംഎൽഎ വി ബലറാം അന്തരിച്ചു

സ്വന്തം ലേഖകൻ

തൃശ്ശൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി. ബലറാം (72) അന്തരിച്ചു.ഏറെ നാളായി ചികിത്സയിലായിരുന്നു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത് പിന്നീട് കെ. മുരളീധരന് മത്സരിക്കാനായി എം.എൽ.എ സ്ഥാനം രാജിവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസിൽ കെ.കരുണാകരന്റെ വിശ്വസ്തനായിരുന്നു വി.ബലറാം.കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നു.

കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി. രൂപവത്കരിച്ചപ്പോൾ അതിന്റെ ഭാഗമായി പ്രവർത്തിച്ചു. കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം ശക്തമായിരിക്കെ ഐ ഗ്രൂപ്പിന്റെ മുഖ്യനേതാവായിരുന്നു വി.ബലറാം.കൊച്ചിൻ അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡന്റ്,കേരള ഖാദി ഗ്രാമവ്യവസായബോർഡ് ചെയർമാൻ,എ.ഐ.സി.സി അംഗം,തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി,കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

രാമൻ നായർ-വെല്ലൂർ ചിന്നമ്മു അമ്മ ദമ്പതികളുടെ മകനായി 1947 നവംബർ 10 നാണ് ജനനം.ഭാര്യ.കാഞ്ചനമാല.രണ്ട് മക്കളുണ്ട്.