play-sharp-fill
നിയമസഭാ സംഘര്‍ഷം; അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തിയതിന് എംഎല്‍എമാരുടെ പിഎമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; കാരണം ബോധിപ്പിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ

നിയമസഭാ സംഘര്‍ഷം; അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തിയതിന് എംഎല്‍എമാരുടെ പിഎമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; കാരണം ബോധിപ്പിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ

സ്വന്തം ലേഖിക

തിരുവനന്തപുരം: നിയമസഭ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അനുമതി ഇല്ലാതെ ദൃശ്യം പകര്‍ത്തിയതിന് എംഎല്‍എമാരുടെ പിഎമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.


കാരണം ബോധിപ്പിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്പീക്കറുടെ ഓഫീസ് നോട്ടീസില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം വിന്‍സെന്റ്, ടി സിദ്ദിഖ്, കെ കെ രമ, എം കെ മുനീര്‍, എ പി അനില്‍കുമാര്‍, പി കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ എംഎല്‍എമാരുടെ പിഎമാര്‍ക്കാണ് സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതീവ സുരക്ഷ മേഖലയില്‍ നിന്ന് ദൃശ്യം പകര്‍ത്തിയത് ചട്ട വിരുദ്ധമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.