video
play-sharp-fill

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന യൂത്ത് ലീഗ് പ്രതിഷേധത്തിൽ സംഘർഷം ; എം. കെ മുനീറും  പി.കെ ഫിറോസും അറസ്റ്റിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന യൂത്ത് ലീഗ് പ്രതിഷേധത്തിൽ സംഘർഷം ; എം. കെ മുനീറും പി.കെ ഫിറോസും അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖകൻ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗിെന്റ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് പോസ്റ്റോഫീസ് ഉപരോധത്തിൽ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിനെയും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

നേതാക്കളെ അറസ്റ്റു ചെയ്തുകൊണ്ടുപോയ പൊലീസ് വാഹനം പ്രവർത്തകരുടെ നേതൃത്വത്തിൽ തടയാൻ ശ്രമമുണ്ടായിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. റോഡിൽ കിടന്ന് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് ജനറൽ പോസ്റ്റോഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറത്തും യൂത്ത് ലീഗ് പ്രവർത്തകർ ഹെഡ്‌പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.