play-sharp-fill
മിസോറാം കോൺഗ്രസിനെ കൈവിട്ടു; എം.എൻ.എഫ് അധികാരത്തിലേക്ക്

മിസോറാം കോൺഗ്രസിനെ കൈവിട്ടു; എം.എൻ.എഫ് അധികാരത്തിലേക്ക്


സ്വന്തം ലേഖകൻ

ഐയ്സ്വാൾ: മിസോറാം ഇത്തവണ കോൺഗ്രസിനെ ‘കൈ’വിട്ടു. 40 അംഗ നിയമസഭയിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പ്രദേശിക കക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് മുന്നേറുകയാണ്. പുറത്തുവന്ന ഫലമനുസരിച്ച് എം.എൻ.എഫ് 26 ഇടത്തും കോൺഗ്രസ് 8 ഇടത്തും ബി.ജെ.പി ഒരിടത്തും ലീഡ് ചെയ്യുന്നു. മറ്റുള്ളവർക്ക് 5് സീറ്റുകളുണ്ട്. അധികാരമുറപ്പിക്കാൻ 21 സീറ്റുകൾ വേണമെന്നിരിക്കേ എം.എൻ.എഫ് ഭരണം ഉറപ്പാക്കികഴിഞ്ഞു. വടക്കു കിഴക്കൻ മേഖലയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ പിടിയിൽ വരാത്ത ഏക സംസ്ഥാനമായിരുന്നു മിസോറാം. കോൺഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന വടക്കു കിഴക്കൻ മേഖല കോൺഗ്രസ രഹിതമാകുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പോടെ വരുന്നത്. മേഖലയിലെ എട്ട് സംസ്ഥാനങ്ങളിലുമായി 26 ലോക്സഭാ സീറ്റുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ സീറ്റുകളിൽ 20 എണ്ണം എം.എൻ.എഫ് പിടിച്ചെടുത്തു. കോൺഗ്രസിനാകട്ടെ 24 സീറ്റുകളാണ് നഷ്ടമായത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ഒന്നും ഉണ്ടായിരുന്നില്ല. സ്വതന്ത്രർ മൂന്ന് സീറ്റുകളിൽ കൂടി ലീഡ് തുടരുകയാണ്. കോൺഗ്രസിനെതിരെ ഉയർന്ന ഭരണവിരുദ്ധ വികാരം എം.എൻ.എഫ് ശരിക്കും മുതലെടുത്തു.