video
play-sharp-fill

പാലക്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഇന്ന് രാവിലെ ഫയ൪ഫോഴ്സും സിവിൽ ഡിഫൻസ് ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു  മൃതദേഹം കണ്ടെത്തിയത്

Spread the love

പാലക്കാട്: പാലക്കയം വട്ടപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മണ്ണാർക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

ഞായറാഴ്ച ഉച്ചയോടു കൂടി രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് വിജയ് പാലക്കയത്തുള്ള വട്ടപ്പാറ വെള്ളച്ചാട്ടത്തിൽ എത്തിയത്. ഇതിനിടെ മുകളിലേക്ക് കയറിപ്പോയ വിജയിയെ കാണാതാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സിനെയും നാട്ടുകാരേയും വിവരമറിയിച്ചു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ രാത്രി തിരച്ചിൽ നിർത്തിവെച്ചിരുന്നു.

ഇന്ന് രാവിലെ ഫയ൪ഫോഴ്സും സിവിൽ ഡിഫൻസ് ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.