play-sharp-fill
തലസ്ഥാനത്ത് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; സ്‌കൂള്‍ മുടക്കി പോയത് കന്യകുമാരിക്ക് ; അധ്യാപകര്‍ വഴക്കുപറഞ്ഞതിനെ തുടർന്നാണ് സ്‌കൂളില്‍ പോകാതെ കുട്ടികൾ കന്യകുമാരിയില്‍ എത്തിയത്

തലസ്ഥാനത്ത് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; സ്‌കൂള്‍ മുടക്കി പോയത് കന്യകുമാരിക്ക് ; അധ്യാപകര്‍ വഴക്കുപറഞ്ഞതിനെ തുടർന്നാണ് സ്‌കൂളില്‍ പോകാതെ കുട്ടികൾ കന്യകുമാരിയില്‍ എത്തിയത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ പുലര്‍ച്ചയോടെ കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വട്ടപ്പാറ സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായതായി പരാതി ലഭിച്ചത്. വട്ടപ്പാറ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥ് (13), ആദിത്യന്‍ (13), രഞ്ജിത്ത് എന്നിവരെയാണ് കാണാതായത്.


രാവിലെ സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതോടെ കുട്ടികളുടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തങ്ങള്‍ കന്യകുമാരിയിലുണ്ടെന്ന വിവരം ഇവര്‍ വീട്ടില്‍ വിളിച്ച് പറഞ്ഞത്. പിന്നീട് പൊലീസ് എത്തി ഇവരെ തിരികെ കൊണ്ടുവരികയായിരുന്നു. ഇവരെ ഉടന്‍ തിരുവനന്തപുരത്ത് എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിലെ ചില പ്രശ്‌നങ്ങളുടെ പേരില്‍ അധ്യാപകര്‍ ഇവരെ വഴക്കുപറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളോട് രക്ഷിതാക്കളെ വിളിച്ചുകൊണ്ട് വരണമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് അന്നേ ദിവസം ഇവര്‍ സ്‌കൂളില്‍ എത്താതെ കന്യകുമാരിയില്‍ എത്തിയത്. വീട്ടില്‍ നിന്ന് സ്‌കൂള്‍ യൂണിഫോമില്‍ ഇറങ്ങി, ബാഗില്‍ കരുതിയിരുന്ന വസ്ത്രം വഴിയില്‍ വെച്ച് മാറി നെടുമങ്ങാട് നിന്ന് ബസ് കയറി കന്യാകുമാരിയില്‍ എത്തുകയായിരുന്നു.